ആരോഗ്യ പ്രവര്‍ത്തകരേയും ആശാ വര്‍ക്കര്‍മാരേയും എംപീസ് കോവിഡ് കെയർ ആദരിച്ചു
വേളൂക്കര: വേളൂക്കര ഗ്രാമപഞ്ചായത്തില്‍ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കു നേതൃത്വം നല്കിയ ആരോഗ്യ പ്രവര്‍ത്തകരേയും ആശാ വര്‍ക്കര്‍മാരേയും എംപീസ് കോവിഡ് കെയറിന്റെ നേതൃത്വത്തില്‍ ആദരിച്ചു. ഫാമിലി ഹെല്‍ത്ത് സെന്ററില്‍ ചേര്‍ന്ന യോഗം ടി.എന്‍. പ്രതാപന് എംപി ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് കെ.എസ്. ധനീഷ് അധ്യക്ഷത വഹിച്ചു. നിയോജക മണ്ഡലം കോ-ഓഡിനേറ്റര്‍ ഷാറ്റോ കുരിയന്‍, മെഡിക്കല്‍ ഓഫീസര്‍മാരായ ഡോ. തനൂജ, ഡോ. പ്രശോഭ് കുമാര്‍, ഡോ. നീലിമ, മണ്ഡലം കോ-ഓര്‍ഡിനേറ്റര്‍ പ്രേംജിത്ത് എന്നിവര്‍ പ്രസംഗിച്ചു. വികസന സ്റ്റാന്‍ഡിംഗ്് കമ്മിറ്റി ചെയര്മാന് ബിബിന്‍ ബാബു, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ ടെസി ജോയ്, അഡ്വ. ശശികുമാര്‍ ഇടപ്പുഴ, പഞ്ചായത്ത് അംഗങ്ങളായ സ്വപ്ന സെബാസ്റ്റ്യന്‍, പുഷ്പം ജോയ്, യൂസഫ് കൊടകരപറമ്പില്‍, ശ്യാം എന്നിവര്‍ പങ്കെടുത്തു.

കല്പറമ്പില് പള്‍സ് തെറാപ്പി ക്യാമ്പിന് തുടക്കം
സൗജന്യ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു
നേത്ര തിമിര പരിശോധനാ ക്യാമ്പ് സംഘടിപ്പിച്ചു
ലിറ്റില്‍ ഫ്ലവര്‍ ഹൈസ്കൂളില്‍ ഡെന്റല്‍ ക്യാമ്പ് സംഘടിപ്പിച്ചു
പ്രമേഹ നിര്‍ണയവും നേത്ര പരിശോധനാ ക്യാമ്പും സംഘടിപ്പിച്ചു
അവുണ്ടര്ചാലിന് കുറുകേ പാലം; ആറുവര്‍ഷമായിട്ടും പ്രഖ്യാപനത്തില്‍ ഒതുങ്ങി