സെന്റ് ജോസഫ്സ് ഓട്ടോണമസ് കോളജിന്റെ വാര്‍ഷികാഘോഷവും യാത്രയയപ്പ് ചടങ്ങും നടന്നു
ഇരിങ്ങാലക്കുട: സെന്റ് ജോസഫ്സ് ഓട്ടോണമസ് കോളജിന്റെ 58-ാമത് വാര്‍ഷികാഘോഷവും സര്‍വീസില്‍ നിന്നും വിരമിക്കുന്നവര്‍ക്കുള്ള യാത്രയയപ്പ് ചടങ്ങും നടന്നു. കാലിക്കറ്റ് യൂണിവേഴ്സിറ്റി പ്രോ-വൈസ് ചാന്‍സലര്‍ ഡോ.എം. നാസര്‍ ഉദ്ഘാടനം ചെയ്തു. ബിഷപ് മാര്‍ പോളി കണ്ണൂക്കാടന്‍ ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. ഹോളിഫാമിലി കോണ്ഗ്രിഗേഷന് സുപ്പീരിയര്‍ ജനറല്‍ മദര്‍ ഡോ. ആനി കുര്യാക്കോസ് ഫോട്ടോ അനാഛാദനകര്‍മം നടത്തി. പാവനാത്മ പ്രൊവിന്‍സ് പ്രൊവിന്‍സ് മാനേജര്‍ ആന്‍ഡ് പ്രൊവിന്‍ഷ്യല്‍ സുപ്പീരിയര്‍ സിസ്റ്റര്‍ എല്‍സി കോക്കാട്ട് അവാര്‍ഡ് വിതരണം നിര്‍വഹിച്ചു. മുന്‍സിപ്പല്‍ ചെയര്‍പേഴ്സണ്‍ സോണിയ ഗിരി, വാര്‍ഡ് കൗണ്‍സിലര്‍ ഫെനി എബിന് വെള്ളാനിക്കാരന്‍, ഡേവീസ് ഊക്കന്‍, ഡോ. ജിജി പൗലോസ്, ബിന്റോ വിന്‍സെന്റ്, ഡോ. ആശ തോമസ്, സിസ്റ്റര്‍ ബ്ലസി, കോളജ് യൂണിയന് ചെയര്‍പേഴ്സണ്‍ ആന്‍ജലീന ബിജു തുടങ്ങിയവര്‍ പ്രസംഗിച്ചു. സര്‍വീസില്‍ നിന്നും വിരമിക്കുന്ന കോളജ് പ്രിന്‍സിപ്പല്‍ ഡോ.സിസ്റ്റര്‍ ആശ തെരേസ് സിഎച്ച്എഫ്, ഹിന്ദി വിഭാഗം മേധാവി ഡോ. ലിസമ്മ ജോണ്‍, ഓഫീസ് അറ്റന്‍ഡന്റ് സി.വി. ജോയ്സി എന്നിവര്‍ മറുപടിപ്രസംഗം നടത്തി.

കുട്ടികളുടെ കരങ്ങളില്‍ വിരിഞ്ഞ ചെണ്ടുമല്ലിപ്പൂക്കള്‍; വെള്ളാനി സെന്റ് ആന്റണീസ് പള്ളിയില്‍ വിളവെടുപ്പ്
നാഷണല്‍ സര്‍വീസ് സ്കീമിന്റെ ആഭിമുഖ്യത്തില്‍ വൃദ്ധസദനം സന്ദര്‍ശിച്ചു
കാറളം വിഎച്ച്എസ്എസ് സ്കൂളില്‍ പൂകൃഷി വിളവെടുപ്പ് സംഘടിപ്പിച്ചു
പൂക്കള്‍ വാടില്ല, നിറം മങ്ങില്ല, ഓണവിപണിയില്‍ റെഡിമെയ്ഡ് തരംഗം
ഇരിങ്ങാലക്കുട സപ്ലൈകോയില്‍ ഓണച്ചന്ത ആരംഭിച്ചു
ഡിഗ്രി പഠനത്തോടൊപ്പം തൊഴില്‍ സാധ്യതയും വര്‍ധിപ്പിക്കാനുള്ള വിവിധ കര്‍മ പദ്ധതികള്‍ ഗവണ്മെന്റ് നടപ്പാക്കും: ഉന്നത വിദ്യാഭ്യാസ മന്ത്രി റോജി എം. ജോണ്‍