കര്‍ഷകര്‍ക്കായുള്ള കാര്‍ഷിക ഉപകരണങ്ങള്‍ നല്കി
കൊറ്റനെല്ലൂര്‍: കര്‍ഷകര്‍ക്ക് കാര്‍ഷിക ഉപകരണങ്ങള്‍ ലഭ്യമാക്കുന്ന എസ്എംഎഎം പദ്ധതിയുടെ ഭാഗമായി വേളൂക്കര സ്വാശ്രയ കാര്‍ഷിക സമിതിക്കു ലഭിച്ച കാര്‍ഷിക ഉപകരണങ്ങള്‍ ഏറ്റുവാങ്ങി. 10 ലക്ഷം രൂപയുടെ കാര്‍ഷിക ഉപകരണങ്ങളാണു സമിതിക്കു പദ്ധതിയുടെ ഭാഗമായി ലഭിച്ചത്. ചടങ്ങ് ഉപകരണങ്ങള്‍ കൈമാറി കൊണ്ടു ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.കെ. ഡേവിസ് ഉദ്ഘാടനം ചെയ്തു. വേളൂക്കര സ്വാശ്രയ കര്‍ഷകസമിതി പ്രസിഡന്റ് ടി.പി. വര്‍ഗീസ് അധ്യക്ഷത വഹിച്ചു. സമിതിയുടെ നേതൃത്വത്തില്‍ തുടങ്ങുന്ന പുതിയ പദ്ധതിയെ കുറിച്ചു ജയന് നമ്പൂതിരി വിശദീകരിച്ചു. വേളൂക്കര പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജെന്‍സി ബിജു, വിഎഫ്എഫ്പിസികെ അസിസ്റ്റന്റ് മാനേജര്‍ ആന്‍ കുന്നുമ്മല്‍, പ്രഫ. കെ.ആര്. വര്‍ഗീസ്, സി.എന്‍. സുധീഷ്കുമാര്‍, പി.വി. മോഹനന് എന്നിവര്‍ പ്രസംഗിച്ചു.

മരുന്നിനൊപ്പം വിഷമില്ലാത്ത ഭക്ഷണവും
കാര്‍ഷിക സംസ്കാരം വിദ്യാര്‍ഥികളിലൂടെ; കനിപ്പന്തല്‍ പദ്ധതി ഉദ്ഘാടനം ചെയ്തു
കൃഷി അറിവ് തേടി സെന്റ് ജോസഫ്സ് കോളജിലെ സാമ്പത്തിക ശാസ്ത്ര വിദ്യാര്‍ഥിനികള്‍
രാസവളങ്ങള്‍ക്ക് തീവില; പുഞ്ചക്കൃഷി പ്രതിസന്ധിയില്‍
കാനയിലേക്ക് മലിനജലം ഒഴുക്കിയ ഹോട്ടല്‍ പഞ്ചായത്ത് അടപ്പിച്ചു
അവുണ്ടര്ചാലിന് കുറുകേ പാലം; ആറുവര്‍ഷമായിട്ടും പ്രഖ്യാപനത്തില്‍ ഒതുങ്ങി