പടിയൂര്‍ നോര്‍ത്ത് ലോക്കല്‍ സമ്മേളനത്തിനാവശ്യമായ അരി സിപിഐ പോത്താനി ബ്രാഞ്ച് നല്‍കും
ഇരിങ്ങാലക്കുട: സിപിഐ 24-ാം പാര്‍ട്ടി കോണ്‍ഗ്രസിന്റെ ഭാഗമായ് ഏപ്രില്‍ 23, 24 തിയ്യതികളായി നടത്തുന്ന പടിയൂര്‍ നോര്‍ത്ത് ലോക്കല്‍ സമ്മേളനത്തിനാവശ്യമായ അരി സിപിഐ പോത്താനി ബ്രാഞ്ച് നല്‍കും. അതിനാവശ്യമായ നെല്ല് ശേഖരണം പോത്താനി കിഴക്കും പാടത്ത് കെ.വി. മോഹനന്റെ പാടത്തു നിന്നും പഞ്ചായത്ത് പ്രസിഡന്റ് ലത സഹദേവന് നെല്ല് കൊയ്ത് ഉദ്ഘാടനം ചെയ്തു. പാര്‍ട്ടി ലോക്കല്‍ സെക്രട്ടറി വി.ആര്. രമേഷ്, 3-ാം വാര്‍ഡ് മെമ്പര്‍ ജയശ്രീ ലാല്‍, എഐവെഎഫ് മേഖല സെക്രട്ടറി വിഷ്ണു ശങ്കര്‍, ലോക്കല്‍ കമ്മിറ്റി അംഗം കെ.ആര്. നാരായണന്, ബ്രാഞ്ച് സെക്രട്ടറി ലാജേഷ് കുമാര്‍, അജിതന്, ബാബു കൊല്ലാറാ എന്നിവര്‍ സന്നിഹിതായിരുന്നു.

സഖാവ് പി.കെ. ചാത്തന് മാസ്റ്റര്‍ കമ്യൂണിസ്റ്റുകാരുടെ വഴികാട്ടി: ബിനോയ് വിശ്വം
യാത്രക്കാരേ, ഇത് മാലിന്യം തള്ളാനുള്ള ഇടമല്ല
അവുണ്ടര്ചാലിന് കുറുകേ പാലം; ആറുവര്‍ഷമായിട്ടും പ്രഖ്യാപനത്തില്‍ ഒതുങ്ങി
മുരിയാട് പഞ്ചായത്ത് ഗ്രാമോത്സവം 2026: ആദരവ് സമ്മേളനം സംഘടിപ്പിച്ചു
കോള്‍ പാടങ്ങളിലെ ചണ്ടി നീക്കുന്നു
പടിയൂര്‍ ക്ഷീരോല്പാദക സഹകരണസംഘത്തിന്റെ 40-ാം വാര്‍ഷികാഘോഷവും മില്‍മ ഷോപ്പിയുടെ ഉദ്ഘാടനവും നടത്തി