സിപിഎം മുരിയാട് ലോക്കല്‍ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ വിഷുവിന് വിഷരഹിത പച്ചക്കറി
ഇരിങ്ങാലക്കുട: സിപിഎം മുരിയാട് ലോക്കല്‍ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ സംയോജിത പച്ചക്കറി കൃഷിയുടെ ഭാഗമായി വിഷുവിനു വിഷരഹിത പച്ചക്കറി ജനങ്ങള്‍ക്കു ലഭ്യമാക്കുന്നതിന് ആനന്ദപുരത്ത് സിപിഎം മുരിയാട് ലോക്കല്‍ സെക്രട്ടറി ടി.എം. മോഹനന്റെ ഉടമസ്ഥതയിലുള്ള 30 സെന്റ് ഭൂമിയില്‍ സംയോജിത കൃഷി ഇരിങ്ങാലക്കുട ഏരിയ കണ്‍വീനര്‍ ടി.ജി. ശങ്കരനാരായണന് വെള്ളരി വിത്ത് ഇറക്കി ഉദ്ഘാടനം ചെയ്തു. എ.എം. ജോണ്സണ് അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ വിപിന്‍ വിനോദന്‍, മുരിയാട് പഞ്ചായത്ത് മെമ്പര്‍മാരായ എ.എസ്. സുനില്‍കുമാര്‍, നിജി വത്സന്, മുരിയാട് സഹകരണ ബാങ്ക് ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങളായ കെ.കെ. രാമദാസ്, സനിത ഷിബു, പി.ആര്. ബാലന്, എം.എ. മോഹന്‍ദാസ്, കെ.എ. ജോഷി, വി.ആര്. ഷൈജു എന്നിവര്‍ പ്രസംഗിച്ചു.

മുരിയാട് പഞ്ചായത്ത് ഭരണസമിതി നെല്‍കൃഷിയിലേക്ക്
പി.കെ. ചാത്തന് മാസ്റ്ററുടെ രാഷ്ട്രീയ ജീവിതം കളങ്കപ്പെടുത്താനുള്ള ശ്രമം തിരിച്ചറിയണം: എഐവൈഎഫ്
കാട്ടൂര്‍ പഞ്ചായത്ത് ജനകീയാസൂത്രണ പദ്ധതി; പച്ചക്കറിതോട്ടം കിറ്റ് വിതരണം സംഘടിപ്പിച്ചു
മുരിയാട് പഞ്ചായത്തില്‍ കേരളോത്സവം 2026 ഉദ്ഘാടനം ചെയ്തു
പൂമംഗലം കുടുംബാരോഗ്യ കേന്ദ്രത്തില്‍ ഓപ്പണ്‍ ജിം ഉദ്ഘാടനം ചെയ്തു
പൂമംഗലം പഞ്ചായത്ത് കേരളോത്സവം 2026 ഉദ്ഘാടനം ചെയ്തു