ചെസ് ടൂര്‍ണമെന്റ് 16 മുതല്‍ 21 വരെ
ഇരിങ്ങാലക്കുട: തൃശൂര്‍ ചെസ് അക്കാദമിയും ഡോണ്‍ബോസ്കോ ഇരിങ്ങാലക്കുടയും സംയുക്തമായി സംഘടിപ്പിക്കുന്ന ആറാമത് എന്‍.വി. ബാലഗോപാലന് മെമ്മോറിയല്‍ കേരള സ്റ്റേറ്റ് അണ്ടര്‍ 15 ഫിഡെ റേറ്റഡ് ചെസ് ടൂര്‍ണമെന്റ് 16 മുതല്‍ 21 വരെ ഇരിങ്ങാലക്കുട ഡോണ്‍ബോസ്കോ സ്കൂളില്‍ വെച്ചു നടക്കും. കേരളത്തില്‍ ആദ്യമായി നടത്തപ്പെടുന്ന സബ് ജൂണിയര്‍ ഫിഡെ റേറ്റഡ് ചെസ് ടൂര്‍ണമെന്റില്‍ കേരളത്തിലെ 14 ജില്ലകളില്‍ നിന്നുമായി 200 ഓളം കളിക്കാര്‍ പങ്കെടുക്കും. വിജയികള്‍ക്കു രണ്ടുലക്ഷം രൂപയുടെ കാഷ് അവാര്‍ഡും ട്രോഫികളും സര്‍ട്ടിഫിക്കറ്റുകളും വിതരണം ചെയ്യും. ടൂര്‍ണമെന്റ് ഒരുക്കങ്ങളെല്ലാം പൂര്‍ത്തിയായി എന്നു സംഘാടകരായ ഫാ. മാനുവല്‍ മേവട, സുധ ബാലഗോപാല്‍, തലക്കോട്ടുകര വിദ്യാ എന്‍ജിനീയറിംഗ് കോളജ് റിട്ട. പ്രിന്‍സിപ്പല്‍ പീറ്റര്‍ ജോസഫ് എന്നിവര്‍ അറിയിച്ചു.

ഉപജില്ലാ സ്കൂള്‍ ശാസ്ത്രോത്സവം; മികച്ച നേട്ടവുമായി എടതിരിഞ്ഞി സെന്റ് മേരീസ് എല്‍പി സ്കൂള്‍
ദി എഐ ടേണ്‍ എന്ന വിഷയത്തില്‍ അന്താരാഷ്ട്ര സമ്മേളനം ക്രൈസ്റ്റ് കോളജില്‍ സംഘടിപ്പിച്ചു
ഫിന്‍ലന്‍ഡിലേക്ക് പഠനവഴി തുറന്ന് സെന്റ് ജോസഫ്സ് കോളജ്; ക്സാംക് സര്‍വകലാശാലയുമായി ധാരണാപത്രം ഒപ്പിട്ടു
ഉപജില്ലാ ശാസ്ത്രോത്സവം; ഗണിത ശാസ്ത്രമേളയില്‍ ഓവറോള്‍ ഫസ്റ്റ് നേടി ഹോളി ഫാമിലി എല്‍പി സ്കൂള്‍
കോള്‍പാടങ്ങളില്‍ നിന്ന് രണ്ട് ജലപ്രാണി ഇനങ്ങളെ പുതുതായി കണ്ടെത്തി
സംസ്ഥാനതല യൂത്ത് പാര്‍ലമെന്റ് മത്സരത്തില്‍ ബെസ്റ്റ് പാര്ലമെന്റേറിയന് അവാര്‍ഡ് കരസ്ഥമാക്കി കെ.എസ്. തന്വി