കര്ണാടകയിലെ പേരട്കയില് ക്രിസ്ത്യന് പള്ളിക്ക് നേരെ നടന്ന ആക്രമണം അപലപനീയം; ഇരിങ്ങാലക്കുട രൂപത കെസിവൈഎം
ഇരിങ്ങാലക്കുട: കര്ണാടകയിലെ പേരട്കയില് ക്രൈസ്തവ ദൈവാലയത്തിന്റെ വാതില് തകര്ത്ത് അകത്തുകയറി, പള്ളയില് സ്ഥാപിച്ചിരുന്ന കുരിശ് നശിപ്പിച്ചു തല്സ്ഥാനത്ത് കാവിക്കൊടി നാട്ടിയ സംഭവം മത സ്വാതന്ത്ര്യത്തോടുള്ള വെല്ലുവിളിയാണെന്ന് ഇരിങ്ങാലക്കുട രൂപത കെസിവൈഎം. രാഷ്ട്രീയ സമ്മര്ദങ്ങള്ക്കു വഴങ്ങാതെ കുറ്റക്കാരെ വേഗത്തില് കണ്ടെത്താനുള്ള നടപടികള് അധികാരികള് സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് സംഭവത്തിനെതിരെ രൂപത കെസിവൈഎം പ്രതിഷേധം രേഖപ്പെടുത്തി. ചെയര്മാന് നിഖില് ലിയോണ്സ് അധ്യക്ഷത വഹിച്ചു. ഡയറക്ടര് ഫാ. മെഫിന് തെക്കേക്കര, ജനറല് സെക്രട്ടറി റിജോ ജോയ്, ട്രഷറര് ആല്ബിന് ജോയ്, വൈസ് ചെയര്പേഴ്സണ് ആന്ലിന് ഫ്രാന്സിസ് എന്നിവര് പ്രതിഷേധത്തിനു നേതൃത്വം നല്കി.

ആലപ്പാട്ട് പാലത്തിങ്കല് തറവാട്ടുയോഗം നടത്തി
തുറവന്കാട് പുല്ലൂര് റോഡില് കോണ്ക്രീറ്റ് ബേം കാനയുടെ ഉദ്ഘാടനം നടത്തി
കാട്ടൂര് സെന്റ് മേരീസ് ദേവാലയത്തില് തിരുനാളിന് കൊടിയേറി
കല്ലേറ്റുംകര ഇന്ഫന്റ് ജീസസ് ഇടവകയില് തിരുനാള് ഇന്നും നാളെയും
അവിട്ടത്തൂര് ശിവക്ഷേത്രോത്സവത്തിന് കൊടികയറി
കല്ലട ഭഗവതി ക്ഷേത്രത്തില് വേലയ്ക്ക് കൊടികയറി