വിനോദയാത്രക്കിടെ ഒഴുക്കില്‍പ്പെട്ട് ചികില്‍സയിലായിരുന്ന വിദ്യാര്‍ഥി മരിച്ചു
അവയവങ്ങള്‍ ദാനം ചെയ്യുന്നതിനുള്ള നടപടികള്‍ ആരംഭിച്ചു.
ഇരിങ്ങാലക്കുട: വിനോദയാത്രക്കിടെ പുഴയിലെ ഒഴുക്കില്‍പ്പട്ട് ചികില്‍സയിലായിരുന്ന വിദ്യാര്‍ഥിക്ക് ദാരുണാന്ത്യം. തുറവന്‍കുന്ന് ചുങ്കത്ത് വീട്ടില്‍ ജോസിന്റെ മകന് ഡോണ്‍ ഡ്രേഷ്യസ് (15) ആണ് മരിച്ചത്. കഴിഞ്ഞ 31 ന് വയനാട്ടിലെ ചൂരമലയിലെ കാട്ടപ്പാടി പുഴയില്‍ വെച്ചാണ് അപകടം. തുറവന്‍കുന്ന് ഇടവകയില്‍നിന്നും അള്‍ത്താര സംഘത്തിലെ കുട്ടികള്‍ വിനോദയാത്ര പോയിരുന്നു. യാത്രയുടെ രണ്ടാം ദിനത്തില്‍ സൂചിപ്പാറയിലെ ട്രക്കിംഗ് കഴിഞ്ഞ് അധികം ആഴമില്ലാത്ത പുഴയില്‍ കുളിക്കാന്‍ ഇറങ്ങിയപ്പോഴാണ് അപകടം സംഭവിച്ചത്. കാല് തെന്നി ഡോണും മററു രണ്ടും പേരും പെട്ടന്ന് പുഴയിലെ കുഴിയിലേക്ക് വീഴുകയായിരുന്നു. ഉടന്‍ തന്നെ ജീപ്പ് ഡ്രൈവര്‍മാരും മറ്റും ചേര്‍ന്ന് രക്ഷപ്പെടുത്തി കരക്കടുപ്പിച്ച് ആശുപത്രിയിലെത്തിച്ചു. വെന്റിലേറ്ററിന്റെ സഹായത്തോടയാണ് ജീവന് നിലനിര്‍ത്തിയിരുന്നത്. മേപ്പാടി വിംസ് ആശുപത്രിയിലായിരുന്നു. ടതിങ്കളാഴ്ച രാത്രി ഒമ്പതരയോടെ മസ്തിഷ്ക മരണം സ്ഥിരീകരിച്ചു.
ഇരിങ്ങാലക്കുട ഡോണ്‍ബോസ്കോ സ്കൂളില്‍ നിന്നും ഈ വര്‍ഷം എസ്എസ്എല്‍സിക്ക് എല്ലാ വിഷയത്തിലും എ പ്ലസ് നേടിയ വിദ്യാര്‍ഥിയാണ്. തുറവന്‍കുന്ന് ഇടവകയില്‍ അള്‍ത്താര സംഘത്തില്‍ സജീവമായിരുന്നു. പിതാവ് ജോസ് കഴിഞ്ഞ 30 വര്‍ഷമായി ഈ ഇടവകയിലെ മതബോധനം പ്രധാന അധ്യാപകനാണ്. അമ്മ: സോഫി. സഹോദരന് അലന് ക്രിസ്റ്റോ ഇക്കഴിഞ്ഞ ജൂലായ് മാസത്തില്‍ കരുവന്നൂര്‍ പുഴയിലെ ഒഴുക്കില്‍പ്പെട്ട് മരണമടഞ്ഞിരുന്നു.സംസ്കാരം ബുധനാഴ്ച നടക്കും.
പഠനത്തില്‍ മികവു പുലര്‍ത്തിയ ഡോണ്‍ ഇടവകയിലെ സംഘടനാ രംഗത്തും സജീവം
നഷ്ടമായത് ഈ കുടുംബത്തിന്റെ ആശ്രയമാകേണ്ടവരെ
ഇരിങ്ങാലക്കുട: പഠനരംഗത്ത് ഏറെ മികവു പുലര്‍ത്തിയ വ്യക്തിയാണ് ഡോണ്‍ ഗ്രേഷ്യസ്. ഇക്കഴിഞ്ഞ എസ്എസ്എല്‍സി പരീക്ഷക്ക് എല്ലാ വിഷയത്തിലും എ പ്ലസ് നേടിയിരുന്നു. സ്കൂളിലെ പാഠ്യേതര രംഗത്ത് ഏറെ മിടുക്കനായിരുന്നു. മാത്രമല്ല, അള്‍ത്താര സംഘത്തിന്റെ ഭാരവാഹി എന്നുള്ളതിനപ്പുറം തന്റെ ഇടവകയായ തുറവന്‍കുന്ന് സെന്റ് ജോസഫ്സ് ഇടവകയിലെ എല്ലാ പ്രവര്‍ത്തനങ്ങളിലും സജീവസാന്നിധ്യമായിരുന്നു. തുറവന്‍കുന്ന് ചുങ്കത്ത് വീട്ടില്‍ ജോസിനും ഭാര്യ സോഫിയക്കും സഹിക്കാവുന്നതല്ല ഡോണിന്റെ വിയോഗം. മൂത്ത മകന് അലന് ക്രിസ്റ്റോ മരണപ്പെട്ടതോടെ ഈ കുടുംബത്തിന്റെ ഏകപ്രതീക്ഷയും ആശ്രയവുമായിരുന്നു ഡോണ്‍. 2022 ജൂലൈ 20 ന് കരുവന്നൂര്‍ പുഴയിലെ ഒഴുക്കില്പ്പട്ടാണ് അലന് ക്രിസ്റ്റോയുടെ മരണം. മാതാപിതാക്കളുടെ ഏറെ സ്നേഹ വാത്സല്യങ്ങളോടെയായിരുന്നു ഡോണിന്റെ ജീവിതം.

16-ാമത് റവന്യൂ ജില്ലാ ശാസ്ത്രോത്സവത്തില്‍ തൃശൂര്‍ ഈസ്റ്റ് ഉപജില്ല ഓവറോള്‍ ചാമ്പ്യന്മാര്
ഠാണാ ചന്തക്കുന്ന് റോഡിലെ അശാസ്ത്രീയ ഡിവൈഡര്‍ നിര്‍മാണം; ആശങ്കകള്‍ പരിഹരിക്കാതെ പണികള്‍ പുനരാരംഭിക്കില്ലെന്ന് കെഎസ്ടിപി
ശാസ്ത്രസ്വപ്നങ്ങള്ക്ക് ചിറകുനല്‍കി കുരുന്നുപ്രതിഭകള്നൂതന ആശയങ്ങളും വിസ്മയാവിഷ്കാരങ്ങളുമായി തൃശൂര്‍ റവന്യൂ ജില്ലാ സ്കൂള്‍ ശാസ്ത്രോത്സവത്തിന് തുടക്കം
ഠാണാ ചന്തക്കുന്ന് റോഡ്: ഡിവൈഡര്‍ അശാസ്ത്രീയം
ഫോട്ടോഗ്രാഫിയുടെ ഋതുഭേദങ്ങള്‍ അടയാളപ്പെടുത്തിയ പുസ്തകശേഖരം സെന്റ് ജോസഫ്സ് കോളജിന് കൈമാറി എ.സി. ജയന്
തൃശൂര്‍ കൊടുങ്ങല്ലൂര്‍ സംസ്ഥാനപാത; നടവരമ്പ് ചിറവളവില്‍ റോഡ് ഗതാഗതത്തിനു തുറന്നു