ഫോണില്‍ ബന്ധപ്പെട്ടാല്‍ ആവശ്യാനുസരണം മദ്യം എത്തിച്ചു കൊടുക്കുന്നയാള്‍ പിടിയില്‍
സുനില്‍കുമാര്‍
ഇരിങ്ങാലക്കുട: ഫോണില്‍ ബന്ധപ്പെട്ടാല്‍ ആവശ്യാനുസരണം മദ്യം എത്തിച്ചു കൊടുക്കുന്നയാള്‍ പിടിയില്‍. ഇരിങ്ങാലക്കുട ഇന്‍സ്പെക്ടര്‍ക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തില്‍ കോണത്തുക്കുന്ന് ആലുക്കത്തറ വെച്ച് തെക്കുംകര നമ്പ്യാട്ട് വീട്ടില്‍ സുനില്‍കുമാര്‍ (54 ) ആണ് പിടിയിലായത്. ഒന്‍പത് കുപ്പി മദ്യമാണ് ഇയാളില്‍ നിന്നും കണ്ടെടുത്തത്. ഇരിങ്ങാലക്കുട സിഐ അനിഷ് കരീമിന്റെ നേതൃത്വത്തിലുള്ള സംഘമാണ് അറസ്റ്റ് ചെയ്തത്.
വെള്ളാങ്ങല്ലൂര്‍ പഞ്ചായത്ത് മേഖലയില്‍ അനധികൃത മദ്യം വ്യാപകമാണെന്ന പരാതിയില്‍ പോലീസ് ദിവസങ്ങളോളം നിരീക്ഷണം നടത്തിയാണ് പ്രതിയെ കുടുക്കിയത്.
പിടികൂടിയതിന് ശേഷവും പ്രതിയുടെ ഫോണിലേക്ക് ആവശ്യക്കാര്‍ വിളിച്ചുകൊണ്ടിരിക്കുകയാണ്. സംഘത്തില്‍ എസ്ഐമാരായ എം.എസ്. ഷാജന്, എന്‍.കെ. അനില്‍കുമാര്‍, കെ.പി. ജോര്‍ജ്, ഉദ്യോഗസ്ഥരായ മുഹമ്മദ് റാഷി, പ്രസന്നകുമാര്‍, അര്ജുന് പെരുമ്പിള്ളിശേരി, സുരേഷ് പാമ്പൂര്‍, മുഹമ്മദ്, സബീഷ് എന്നിവരും ഉണ്ടായിരുന്നു.

ഇരിങ്ങാലക്കുട ഉപജില്ല സ്കൂള്‍ ഗെയിംസ് ബാസ്കറ്റ്ബോള്‍ ടൂര്‍ണമെന്റില്‍ മികച്ച നേട്ടവുമായി സെന്റ് മേരീസ് ഹയര്‍സെക്കന്‍ഡറി സ്കൂള്‍ ടീം
എന്‍എസ്എസ് കരയോഗ യൂണിയന് സാഹിതീയം ദ്വൈമാസ ചര്‍ച്ച നടത്തി
ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത് ഹരിത വസന്തം പച്ചക്കറി കൃഷി പദ്ധതി ഉദ്ഘാടനം ചെയ്തു
ജിജെ ഇന്‍ഫോടെക് പ്രൈവറ്റ് ലിമിറ്റഡിന്റെ രജത ജൂബിലി ആഘോഷം നടത്തി
സ്നേഹയോഗ പരിശീലകനും സാഹിത്യകാരനുമായ ഫ്രാന്‍സിസ് അസീസി അന്തരിച്ചു
ആദരിച്ചു