ഗാന്ധിയന്‍ ആദര്‍ശങ്ങള്‍ക്കും, സന്ദേശങ്ങള്‍ക്കും കൂടുതല്‍ പ്രസക്തിയുണ്ട് : ഗാന്ധിദര്‍ശന്‍ വേദി
ഇരിങ്ങാലക്കുട: ഗാന്ധി ദര്ശന് വേദി ഇരിങ്ങാലക്കുട നിയോജകമണ്ഡലം വാര്‍ഷിക പൊതുയോഗം കെപിസിസി മുന്‍ ജനറല്‍ സെക്രട്ടറി എം.പി. ജാക്സണ് ഉദ്ഘടനം ചെയ്തു. കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ ദുര്‍ഭരണം കൊണ്ട് ജനങ്ങള്‍ ശ്വാസം മുട്ടുന്ന സാഹചര്യത്തില്‍ ഗാന്ധിയന്‍ ആദര്‍ശങ്ങളും സന്ദേശങ്ങളും വളരെ പ്രസക്തമാണ്. കൊള്ളയും, കൊലയും, അഴിമതിയും, അക്രമങ്ങളും മാത്രം നടത്തി ജനങ്ങളുടെ പ്രതികരണശേഷി ഇല്ലാതാക്കിയുള്ള ഭരണകൂടത്തിന്റെ തിന്മകള് തുറന്നുകാട്ടി സമാധാനത്തിന്റെ സന്ദേശം സമൂഹത്തിനു നല്കാന് കഴിയണം. അതിനുള്ള കൂട്ടായ്മകള്‍ സംഘടിപ്പിക്കണം. സ്കൂളുകള്‍ വഴി ലഹരി വിരുദ്ധ സന്ദേശം പ്രചരിപ്പിക്കണമെന്നും യോഗം ആവശ്യപ്പെട്ടു.
നിയോജക മണ്ഡലം ചെയര്മാന് യു. ചന്ദ്രശേഖരന് അധ്യക്ഷത വഹിച്ചു. ജില്ല പ്രസിഡന്റ് പ്രഫ. വി.എ. വര്‍ഗീസ് മുഖ്യപ്രഭാഷണം നടത്തി. ജില്ല വൈസ് പ്രസിഡന്റ് പി.കെ. ജിനന്, എം. മുര്‍ഷിദ്, സി.എസ്. അബ്ദുള്‍ ഹഖ്, എ.സി. സുരേഷ്, എം. സുനില്‍കുമാര്‍, ടി.എസ്. പവിത്രന്, ടി.കെ. ഉണ്ണികൃഷ്ണന്, എന്നിവര്‍ പ്രസംഗിച്ചു. പുതിയ ഭാരവാഹികളായി യു. ചന്ദ്രശേഖരന് – പ്രസിഡന്റ്, എ.സി. സുരേഷ് – സെക്രട്ടറി, ടി.എസ്. പവിത്രന് – ട്രഷറര്‍ എന്നിവരെ തെരഞ്ഞെടുത്തു.