സൗജന്യ മെഡിക്കല്‍ പരിശോധന ക്യാമ്പ് നാളെ ഇരിങ്ങാലക്കുട സെന്റ് വിന്‍സെന്റ് ഡയബറ്റിക് സെന്റര്‍ ഹോസ്പിറ്റലില്‍
ഇരിങ്ങാലക്കുട: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ഇരിങ്ങാലക്കുട യൂണിറ്റിന്റെയും സെന്റ് വിന്‍സെന്റ് ഡിആര്‍സി ഹോസ്പിറ്റലിന്റെയും സംയുക്താഭിമുഖ്യത്തില്‍ നാളെ സൗജന്യ മെഡിക്കല്‍ പരിശോധന ക്യാമ്പ് നടക്കും. രാവിലെ ഒമ്പത് മുതല്‍ രണ്ട് വരെ ഇരിങ്ങാലക്കുട സെന്റ് വിന്‍സെന്റ് ഡയബറ്റിക് സെന്റര്‍ ഹോസ്പിറ്റലില്‍ വെച്ചാണ് ക്യാമ്പ് നടക്കുന്നത്. വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ ട്രഷറര്‍ ജോയ് മൂത്തേടന് ക്യാമ്പ് ഉദ്ഘാടനം ചെയ്യും. 19-ാം വാര്‍ഡ് കൗണ്‍സിലര്‍ ഫെനി എബിന് പങ്കെടുക്കും. വ്യാപാരി വ്യവസായി ഏകോപന സമിതി ഇരിങ്ങാലക്കുട പ്രസിഡന്റ് ഷാജു പാറേക്കാടന്‍, ജനറല്‍ സെക്രട്ടറി എബിന് വെള്ളാനിക്കാരന്‍, ട്രഷറര്‍ വി.കെ. അനില്‍കുമാര്‍, സിഎസ്എം വൈസ് പ്രൊവിന്‍ഷ്യല്‍ ഡോ.സിസ്റ്റര്‍ ബെന്‍സി മാത്യു എന്നിവര്‍ പ്രസംഗിക്കും. സെന്റ് വിന്‍സെന്റ് ഡിആര്‍സി ഹോസ്പിറ്റലിലെ വിദഗ്ധ ഡോക്ടര്‍മാര്‍ ക്യാമ്പിന് നേതൃത്വം നല്‍കും. മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യുവാന്‍ 0480 2826213, 8139894985 എന്നീ നമ്പറുകളിൽ ബന്ധപ്പെടുക.


ഇരിങ്ങാലക്കുട രൂപതയിലെ വൈദികരുടെ സ്ഥലമാറ്റം ബിഷപ് മാര്‍ പോളി കണ്ണൂക്കാടന്‍ പ്രഖ്യാപിച്ചു
ലഹരിവിരുദ്ധ സന്ദേശവുമായി ഭാരതീയ വിദ്യാഭവനില്‍ ഓട്ടന്തുള്ളല് അരങ്ങേറി
ഫാ. ടൈറ്റസ് കാട്ടുപറമ്പില്‍ ഇരിങ്ങാലക്കുട രൂപതയുടെ സില്‍ച്ചാര്‍ മിഷന് വേണ്ടിയുള്ള വികാരി ജനറാള്‍
സൊസൈറ്റി ഓഫ് വിന്‍സെന്റ് ഡി പോള്‍ ഇരിങ്ങാലക്കുട സെന്‍ട്രല്‍ കൗണ്‍സില്‍ വിന്‍സെന്‍ഷ്യന്‍ സംഗമം നടത്തി
പടിയൂര്‍ കുടുംബശ്രീക്ക് ഐഎസ്ഒ അംഗീകാരം
ഫാ. ജോയ് പീണിക്കപ്പറമ്പിലിന് സേവാഭാരതിയുടെ ആദരം