സംഗമഗ്രാമ മാധവന്റെ വാനനിരീക്ഷണകേന്ദ്രം പുനര്‍നിര്‍മിച്ചില്ല; ചരിത്രശേഷിപ്പ് വിസ്മൃതിയിലാകുമോ

കല്ലേറ്റുംകര ഇരിങ്ങാടപ്പിള്ളി ശ്രീ കൃഷ്ണ ക്ഷേത്ര ചുറ്റമ്പലത്തിന്റെ മേല്‍കൂര മരം വീണ് തകര്‍ന്ന നിലയില്‍(ഫയല്‍ ചിത്രം)
കല്ലേറ്റുംകര: മൂന്നു മാസം മമ്പുണ്ടായ മിന്നല്‍ച്ചുഴലിയില്‍ തകര്‍ന്ന ഇരിങ്ങാടപ്പിള്ളി ശ്രീകൃഷ്ണക്ഷേത്രത്തിന്റെ ചുറ്റമ്പലത്തിന്റെ മേല്ക്കൂക പുനര്‍നിര്‍മിക്കാന്‍ നടപടിയായില്ല. പ്രമുഖ ഗണിത ജ്യോതിശാസ്ത്രജ്ഞനായിരുന്ന സംഗമഗ്രാമമാധവന് വാനനിരീക്ഷണം നടത്തിയിരുന്ന ഈ ക്ഷേത്രം തകര്‍ച്ചയുടെ വക്കിലാണിപ്പോള്‍. സമീപത്തുള്ള മരം വീണ് ക്ഷേത്രത്തിന്റെ ചുറ്റമ്പലം പൂര്‍ണമായും തകരുകയും ശ്രീകോവിലിന് കേടുപാട് സംഭവിക്കുകയും ചെയ്തിരുന്നു. സ്ഥലമുടമയുടെ ആവശ്യപ്രകാരം മരംമുറിച്ച് നീക്കി ടാര്‍പോളിന്‍ ഷീറ്റിട്ട് മഴ നനയാതെ സംരക്ഷിക്കുന്നുണ്ടെങ്കിലും ഇത് ശാശ്വതമായ സംരക്ഷണമല്ലെന്ന് ക്ഷേത്രം ഭാരവാഹികള്‍ പറഞ്ഞു.
സംഗമഗ്രാമമാധവനെക്കുറിച്ച് അറിയാനും പഠിതക്കാനുമായി കേരളത്തിന് അകത്തുനിന്നും പുറത്തുനിന്നുമായി ഗവേഷകരും വിദ്യാര്‍ഥികളും ഈ ക്ഷേത്രത്തിലെത്തുന്നുണ്ട്. ഒരു ചെറിയ അമ്പലമായതിനാല്‍ വരുമാനം വളരെ കുറവാണ്. മാത്രമല്ല, ചുറ്റമ്പലത്തിന്റെ തകര്‍ന്ന മേല്‍കൂര പുനര്‍ നിര്‍മിക്കുന്നതിനും ശ്രീകോവിലിന്റെ കേടുപാടുകള്‍ നീക്കാനും രണ്ട് ലക്ഷത്തോളം രൂപ ചെലവഴിക്കേണ്ടിവരുമെന്നാണ് കണക്കുകൂട്ടല്‍. ഇത്രയും തുക ചെലവഴിക്കാനില്ലെന്ന് ഭാരവാഹികള്‍ പറഞ്ഞു. മരം നിന്നിരുന്ന ഭൂവുടമ നഷ്ടപരിഹാരവും തന്നിട്ടില്ലെന്ന് അവര്‍ കുറ്റപ്പെയുത്തി. പോലീസില്‍ പരാതി നല്‍കിയെങ്കിലും പ്രശ്നം പരിഹരിക്കപ്പെട്ടില്ലെന്നും ഭാരവാഹികള്‍ പറഞ്ഞു. മരംവീണ് തകര്‍ന്നതറിഞ്ഞ് ബ്ലോക്ക് ഗ്രാമപഞ്ചായത്ത്, വില്ലേജ് ഭാരവാഹികള്‍ ക്ഷേത്രം സന്ദര്‍ശിച്ചിരുന്നു. വില്ലേജ് അധികാരികള്‍ക്കും ബന്ധപ്പെട്ട വിഷയത്തില്‍ പരാതി ന്‍കിയിട്ടുണ്ട്. ഈ വിഷയത്തില്‍ സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് അടിയന്തര ഇടപെടല്‍ ഉണ്ടായില്ലെങ്കില്‍ ലോകം മുഴുവന്‍ എന്ന ശാസ്ത്രജ്ഞന് വാനനിരീക്ഷണം നടത്തിയിരുന്ന ക്ഷേത്രം ഓര്‍മയാകുമെന്ന് ക്ഷേത്രം ഉടമ രാജ്കുമാര് നമ്പൂതിരി പറഞ്ഞു.