ടൗണ്‍ അമ്പ് ഫെസ്റ്റ് 2025 സ്വാഗത സംഘം ഓഫീസ് ഉദ്ഘാടനം ചെയ്തു
ഇരിങ്ങാലക്കുട: ടൗണ്‍ അമ്പ് ഫെസ്റ്റ് 2025 ന്റെ സ്വാഗത സംഘം ഓഫീസിന്റെ ഉദ്ഘാടനം സെന്റ് തോമസ് കത്തീഡ്രല്‍ വികാരി റവ.ഡോ. ലാസര്‍ കുറ്റിക്കാടനും ഇരിങ്ങാലക്കുട സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ അനിഷ് കരീമും ചേര്‍ന്ന് നിര്‍വഹിച്ചു. ടൗണ്‍ അമ്പ് കമ്മിറ്റി പ്രസിഡന്റ് റെജി മാളക്കാരന്‍ അധ്യക്ഷത വഹിച്ചു. ജനറല്‍ കണ്‍വീനര്‍ ജിക്സണ്‍ മങ്കിടിയാന്‍, സെക്രട്ടറി ബെന്നി വിന്‍സെന്റ്, ട്രഷറര്‍ വിന്‍സെന്റ് കോമ്പാറക്കാരന്‍, പ്രോഗ്രാം കമ്മിറ്റി കണ്‍വീനര്‍ ടെല്‍സണ്‍ കോട്ടോളി, വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡന്റ് ഷാജു പാറേക്കാടന്‍, സപ്ലിമെന്റ് കണ്‍വീനര്‍ അഡ്വ. ഹോബി ജോളി എന്നിവര്‍ പ്രസംഗിച്ചു. ജീവകാരുണ്യ പ്രവര്ത്തകന് ബാബു കാച്ചപ്പിള്ളി ആദ്യ ധന സഹായം നല്കി. ഡയസ് ജോസഫ്, പോളി കോട്ടോളി, ജോജോ പള്ളന്‍, ജോബി അക്കരക്കാരന്‍, ബെന്നി ചക്കാലക്കല്‍, ഡേവിസ് ചക്കാലക്കല്‍, ജോയ് ചെറയാലത്ത്, ഷാജു പന്തലിപ്പാടന്‍, രക്ഷാധികാരികളായ സേവ്യര്‍ കോട്ടോളി, വര്‍ഗീസ് ചെറയാലത്ത് എന്നിവര്‍ നേതൃത്വം നല്കി.

ഇരിങ്ങാലക്കുട സബ് ജില്ലാ ബാസ്കറ്റ്ബോള്‍ ടൂര്‍ണമെന്റ് നടത്തി
ക്രൈസ്റ്റ് കോളജും ജിജിബി ബാറ്ററി ഇന്ത്യയും ഗവേഷണത്തിനായി ധാരണാപത്രത്തില്‍ ഒപ്പുവച്ചു
വെള്ളാനിയില്‍ കുറുക്കന്റെ ആക്രമണത്തില്‍ നാലുപേര്‍ക്ക് പരിക്ക്
ഇരിങ്ങാലക്കുട ടൗണ്‍ അര്‍ബന്‍ സഹകരണ ബാങ്ക്; ഐടിയു ബാങ്ക് ഡെപ്പോസിറ്റേഴ്സ് അസോസിയേഷന് ധര്‍ണ നടത്തി
വിടവാങ്ങിയത് രോഗത്തെ ഇച്ഛാശക്തികൊണ്ട് തോല്‍പ്പിച്ച് മാരകരോഗബാധിതര്‍ക്ക് പ്രതീക്ഷയും സാന്ത്വനവും പകര്‍ന്ന പോരാളി; ഫ്രാന്‍സിസ് അസീസി
ബിജെപി യുഡിഎഫ് ഡീലിനെതിരെ സിപിഎം പ്രകടനം നടത്തി