നാദോപാസന സംഘടിപ്പിച്ച സോപാന സംഗീതോത്സവം സമാപിച്ചു
ഇരിങ്ങാലക്കുട: നാദോപാസന സംഘടിപ്പിച്ച സോപാന സംഗീതോത്സവവും നെല്ലുവായ് കൃഷ്ണന്‍കുട്ടി മാരാര്‍ അനുസ്മരണവും സമാപിച്ചു. കൂട്ടിയാട്ട ആചാര്യന് വേണുജി അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്തു. കലാനിലയം ഗോപി നെല്ലുവായ് കൃഷ്ണന്‍കുട്ടി മാരാര്‍ അനുസ്മരണ പ്രഭാഷണം നടത്തി. കേരള സംഗീത നാടക അക്കാദമി ഭരണസമിതി അംഗം സജു ചന്ദ്രന്, നഗരസഭ കൗണ്‍സിലര്‍ സ്മിത കൃഷ്ണകുമാര്‍ എന്നിവര്‍ സംസാരിച്ചു. സംഗീതോത്സവത്തില്‍ അനിരുദ്ധ്, ബലഹരി എസ്. മാരാര്‍, ക്ഷേത്ര കലാപീഠം അഖില്‍, രാജീവ് നമ്പീശന്, ആശ സുരേഷ്, ചോറ്റാനാക്കര സുഭാഷ് നാരായണമാരാര്‍, കിഴൂര്‍ മധുസൂദനക്കുറിപ്പ് എന്നിവര്‍ പങ്കെടുത്തു.
നാദോപാസന നിര്‍വാഹക സമിതി അംഗം ആശ സുരേഷ് സ്വാഗതവും സെക്രട്ടറി പി. നന്ദകുമാര്‍ നന്ദിയും രേഖപ്പെടുത്തി. തുടര്‍ന്ന് ലയ സോപാനം എന്ന കഥകളി സോപാനസംഗീത സമന്വയ പരിപാടി കഥകളി സംഗീതജ്ഞന് കോട്ടക്കല്‍ മധുവും സോപാന സംഗീത കലാകാരന് ഏലൂര്‍ ബിജുവും ചേര്‍ന്ന് അവതരിപ്പിച്ചു. മദ്ദള വിദ്വാന് കലാമണ്ഡലം ശങ്കര വാരിയര്‍, ഇടക്ക വിദ്വാന് പി. നന്ദകുമാര്‍, വേങ്ങേരി നാരായണന്,അഖില്‍ രാജ് എന്നിവര്‍ സംസാരിച്ചു.

ക്രൈസ്റ്റ് കോളജില്‍ പ്രഥമരംഗകലാ കോണ്‍ഫറന്‍സ് സമാപിച്ചു
അന്‍പതാമത് ക്രൈസ്റ്റ് ഒഎസ്എ വോളിബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ ക്രൈസ്റ്റ് കോളജിന് വിജയം
ഒ. ചന്ദ്രശേഖരന് സ്മാരക ഫുട്ബോള്‍ ടൂര്‍ണമെന്റ്; ഗോകുലം എഫ്സി ജേതാക്കള്‍
ക്രൈസ്റ്റ്കോളജില്‍ ത്രിദിന രംഗകലാ കോണ്‍ഫറന്‍സ് ആരംഭിച്ചു
തിരുവനന്തപുരം സത്യജിത് റേ ഫിലിം സൊസൈറ്റിയുടെ അവാര്‍ഡുകള്‍ വാലപ്പന് ക്രീയേഷന്സിന്റെ നിഴല്വ്യാപാരികള്ക്കും സ്വാലിഹ്നും
ബെംഗളൂരുവിലെ നിറഞ്ഞ സദസില്‍ മൃച്ഛകടികം കൂടിയാട്ടം