എടതിരിഞ്ഞി വില്ലേജിലെ ഫെയര്‍ വാല്യൂ പ്രശ്നം ക്ലസ്റ്ററുകള്‍ ആക്കി തിരിച്ച് പുനര്‍നിര്‍ണയം ചെയ്യുന്നത് അപ്രായോഗികം- കോണ്‍ഗ്രസ്

എടതിരിഞ്ഞി വില്ലേജിലെ അശാസ്ത്രീയമായ ഫെയര്‍ വാല്യൂ പ്രശ്നം സര്‍ക്കാര്‍ ഉത്തരവിലൂടെ പരിഹരിക്കണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് സംഘടിപ്പിച്ച പ്രതിഷേധം യോഗം ഡിസിസി ജനറല്‍ സെക്രട്ടറി ആന്റോ പെരുമ്പിള്ളി ഉദ്ഘാടനം ചെയ്യുന്നു.
എടതിരിഞ്ഞി: എടതിരിഞ്ഞി വില്ലേജിലെ അശാസ്ത്രീയമായ ഫെയര്‍ വാല്യൂ പ്രശ്നത്തില്‍ എടതിരിഞ്ഞി പോസ്റ്റോഫീസ് സെന്ററില്‍ പടിയൂര്‍ മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രതിഷേധയോഗം നടത്തി. ക്ലസ്റ്ററുകള്‍ ആക്കിയും അപേക്ഷ നല്‍കിയവരെ മാത്രം പരിഗണിച്ചും പുനര്‍നിര്‍ണയം ചെയ്യുന്നത് അപ്രായോഗികമാണെന്നും വില്ലേജിലെ നാലായിരത്തോളം വരുന്ന ഭൂ ഉടമകളെ ബാധിക്കുന്ന വിഷയം വ്യക്തിഗത അപേക്ഷകള്‍ കൂടാതെയും ഫീസ് വാങ്ങാതെയും സര്‍ക്കാര്‍ ഉത്തരവിലൂടെ പരിഹരിക്കണം എന്ന് ആവശ്യപ്പെട്ടുകൊണ്ടാണ് പ്രതിഷേധയോഗം സംഘടിപ്പിച്ചത്.
ഡിസിസി ജനറല്‍ സെക്രട്ടറി ആന്റോ പെരുമ്പിള്ളി ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് എ.ഐ. സിദ്ധാര്ത്ഥന് അധ്യക്ഷത വഹിച്ചു. ബ്ലോക്ക് സെക്രട്ടറി കെ.കെ. ഷൗക്കത്തലി, മണ്ഡലം സെക്രട്ടറി കെ.ആര്. ഔസേപ്പ്, മണ്ഡലം വൈസ് പ്രസിഡന്റ് ഒ.എന്‍. ഹരിദാസ് മുന്‍ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് സി.എം. ഉണ്ണികൃഷ്ണന്, പഞ്ചായത്ത് മെമ്പര്‍ ജോയ്സി ആന്റണി തുടങ്ങിയവര്‍ പ്രസംഗിച്ചു. മണ്ഡലം ഭാരവാഹികളായ എം.സി. നീലാംബരന്‍, എ.എം. അശോകന്, സി.കെ. ജമാല്‍, ബാബു അറക്കല്‍, സുബ്രഹ്മണ്യന്, അഷ്റഫ്, പി.എസ്. ജയരാന്, എ.യു. അജിത്കുമാര്‍, എസ്. സുധേഷ് തുടങ്ങിയവര്‍ നേതൃത്വം നല്കി.