ഇരിങ്ങാലക്കുട നഗരസഭയുടെ ഞാറ്റുവേല മഹോത്സവത്തിന്റെ വിളംബരോത്സവം നടത്തി
ഇരിങ്ങാലക്കുട നഗരസഭ ഞാറ്റുവേല വിളംബരോത്സവം ചെയര്‍പേഴ്സണ്‍ മേരിക്കുട്ടി ജോയ് ഉദ്ഘാടനം ചെയ്യുന്നു.
ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുട നഗരസഭ സംഘടിപ്പിക്കുന്ന ഞാറ്റുവേല മഹോത്സവത്തിന് മുന്നോടിയായുള്ള വിളംബരോത്സവം നഗരസഭ ചെയര്‍പേഴ്സണ്‍ മേരിക്കുട്ടി ജോയ് ഉദ്ഘാടനം ചെയ്തു. നഗരസഭ വൈസ് ചെയര്മാന് ബൈജു കുറ്റിക്കാടന്‍ അധ്യക്ഷത വഹിച്ചു. സംഘാടകസമിതി വൈസ് ചെയര്മാന് ജെയ്സന് പാറേക്കാടന്‍, ഫെനി എബിന് വെള്ളാനിക്കാരന്‍, സി.സി. ഷിബിന്‍, അംബിക പള്ളിപ്പുറത്ത്, ജിഷ ജോബി, സോണിയ ഗിരി, അല്‍ഫോന്‍സ തോമസ്, പി.ടി. ജോര്‍ജ്, എ.എസ്. അജിത് കുമാര്‍, പ്രവീണ്‍, ജയാനന്ദന്, സി.എം. സാനി, നഗരസഭ സെക്രട്ടറി എം.എച്ച്. ഷാജിക്, കൃഷി ഓഫീസര്‍മാരായ അഖില്‍, അജിത്ത്, സിഡിഎസ് ചെയര്പ്പേഴ്സന്മാരായ പുഷ്പവതി, ശൈലജ ബാലന്, എന്നിവര്‍ സംസാരിച്ചു. വിളംബരോത്സവത്തോടനുബന്ധിച്ചു ഓല മെടയല്‍, ചൂല് ഉഴിയല്, ഓലക്കൊണ്ടുള്ള കളിപ്പാട്ട നിര്‍മ്മാണം, വല്ലം കേട്ടല്‍ എന്നീ മത്സരങ്ങള്‍ നടത്തി.

പച്ചക്കറിത്തൈകള്‍ വിതരണം ചെയ്തു
ഇരിങ്ങാലക്കുട ബൈപാസ് റോഡ്; തകര്‍ന്ന ഭാഗം കട്ട വിരിച്ച് നവീകരിക്കുന്നു
ഇന്നലെ കരൂപ്പടന്ന പാലത്തിനു സമീപം കാറുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ തകര്‍ന്ന ഓട്ടോറിക്ഷ
മൂര്‍ക്കനാട് സെന്റ് ആന്റണീസ് ദേവാലയത്തില്‍ തിരുനാള്‍ ആഘോഷിച്ചു
സ്നേഹത്തിന്റെ സന്ദേശം പ്രസരിപ്പിക്കുന്നതില്‍ ക്രൈസ്തവ സമൂഹത്തിന് വലിയ പങ്ക്: മന്ത്രി ഡോ. ആര്. ബിന്ദു
ആളൂരിലെ വടുവന്‍ തോട്ടില്‍ അനധികൃത തടയണ; വെള്ളത്തില്‍ മുങ്ങി കൃഷിയിടങ്ങള്‍