കുരുന്നുകളില്‍ ദേശാഭിമാനം ഉണര്‍ത്തി രംഗരേസ് ക്രൈസ്റ്റ് വിദ്യാനികേതനില്‍ അരങ്ങേറി

ക്രൈസ്റ്റ് വിദ്യാനികേതന്‍ സംഘടിപ്പിച്ച കളേഴ്സ് ഓഫ് ഇന്ത്യ പ്രോഗ്രാം രംഗരേസ്.
ഇരിങ്ങാലക്കുട: വിദ്യാര്‍ഥി ഹൃദയങ്ങളില്‍ ദേശീയബോധം ജനിപ്പിച്ച്, ദേശാഭിമാനം ഉണര്‍ത്തി ക്രൈസ്റ്റ് വിദ്യാനികേതന്‍. ക്രൈസ്റ്റ് വിദ്യാനികേതന്‍ സംഘടിപ്പിച്ച കളേഴ്സ് ഓഫ് ഇന്ത്യ പ്രോഗ്രാം രംഗരേസ് ശ്രദ്ധേയമായി. ഒന്ന്, രണ്ട് ക്ലാസുകളിലെ മുന്നൂറ്റി എഴുപതോളം കുരുന്നുകളെ അണിനിരത്തിക്കൊണ്ട് ഭാരതത്തിന്റെ വ്യത്യസ്ത സംസ്കാരങ്ങളും സംസ്ഥാനങ്ങളുടെ വൈവിധ്യവും ഐക്യവും എല്ലാം ക്രൈസ്റ്റ് വിദ്യാനികേതന്‍ സ്റ്റേഡിയത്തില്‍ വര്‍ണാഭമായി അരങ്ങേറി. റിട്ടയേഡ് സുബൈദാര്‍ പി.എ. വര്‍ഗീസ്, പി.പി. വിന്‍സെന്റ് എന്നിവര്‍ ചടങ്ങില്‍ വിശിഷ്ടാതിഥികളായി. ക്രൈസ്റ്റ് വിദ്യാനികേതന്‍ പ്രിന്‍സിപ്പല്‍ ഫാ. ജോയ് ആലപ്പാട്ട് സിഎംഐ, മാനേജര്‍ ഫാ. ജോയ് പീണിക്കപറമ്പില്‍ സിഎംഐ, പിടിഡബ്ലിയുഎ പ്രസിഡന്റ് റെജിന്‍ പാലത്തിങ്കല്‍, സ്റ്റാഫ് കോര്‍ഡിനേറ്റര്‍ ഡീന തോമസ് എന്നിവര്‍ സന്നിഹിതരായിരുന്നു.