മരണാനന്തര പരിശോധനയില്‍ കോവിഡ് സ്ഥിരീകരിച്ചു

ഇരിങ്ങാലക്കുട: മരണാനന്തര പരിശോധനയില്‍ കുഴിക്കാട്ടുകോണം സ്വദേശിക്ക് കോവിഡ് സ്ഥിരീകരിച്ചു. കുഴിക്കാട്ടുകോണം കൊരമ്പില്‍ വീട്ടില്‍ കുമാരന് (60) ആണ് മരിച്ചത്. ശ്വാസതടസത്തെ തുടര്‍ന്ന് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. സംസ്കാരം നടത്തി. ഭാര്യ: ഷൈലജ. മകന്: അക്ഷയ്കുമാര്‍.