ഇരിങ്ങാലക്കുട ടൗണ്‍ അര്‍ബന്‍ സഹകരണ ബാങ്ക്; ഐടിയു ബാങ്ക് ഡെപ്പോസിറ്റേഴ്സ് അസോസിയേഷന് ധര്‍ണ നടത്തി

ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുട ടൗണ്‍ അര്‍ബന്‍ സഹകരണ ബാങ്ക് അധികൃതരുടെ ജനവിരുദ്ധ നയങ്ങള്‍ക്കും നിക്ഷേപകരുടെ അവകാശങ്ങള്‍ നിഷേധിക്കുന്നതിനുമെതിരെ ബാങ്ക് ഹെഡ് ഓഫീസിനു മുന്പില് ഐടിയു ബാങ്ക് ഡെപ്പോസിറ്റേഴ്സ് വെല്‍ഫെയര്‍ അസോസിയേഷന് ധര്‍ണ നടത്തി. കഴിഞ്ഞ ഒരുവര്‍ഷമായി ആര്‍ബിഐ നിയന്ത്രണത്തില്‍ തുടരുന്ന ടൗണ്‍ അര്‍ബന്‍ സഹകരണ ബാങ്കില്‍ മാനേജിംഗ്് ഡയറക്ടറുടെ നേതൃത്വത്തില്‍ വിളിച്ചു ചേര്‍ത്ത 108 ാമത് വാര്‍ഷിക പൊതുയോഗം ബാങ്ക് ഹാളില്‍ നടക്കുന്നതിനിടയിലാണ് പ്ലക്കാര്‍ഡുകളുമായി നിക്ഷേപകര്‍ പ്രതിഷേധ ധര്‍ണ നടത്തിയത്. കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നുപോകുന്ന ബാങ്കിന്റെ നിലവിലെ സ്ഥിതിയും പുനരുദ്ധാരണ നടപടികളും സംബന്ധിച്ച് ബാങ്ക് അധികൃതര്‍ വ്യക്തമായ വിവരങ്ങള്‍ നിക്ഷേപകര്‍ക്ക് നല്‍കണമെന്ന് അസോസിയേഷന് ആവശ്യപ്പെട്ടു.
നിക്ഷേപത്തുക എപ്പോള്‍ തിരിച്ചുനല്‍കാന്‍ സാധിക്കുമെന്നും സമയബന്ധിതമായ തിരിച്ചടവ് പദ്ധതി ബാങ്ക് അധികൃതര്‍ പ്രഖ്യാപിക്കണമെന്നും അസോസിയേഷന് ആവശ്യപ്പെട്ടു. ബാങ്കിനെ പുനരുദ്ധരിക്കാന്‍ ആവശ്യമായ നിര്‍ദേശങ്ങള്‍ ഉള്‍പ്പെടുത്തിയുള്ള പദ്ധതി നിക്ഷേപകര്‍ നല്കാന് തയാറാണ്. ചതുപ്പുനിലത്തിനു പോലും മതിപ്പു വിലയേക്കാള്‍ രണ്ടിരട്ടി തുക വായ്പ നല്‍കിയതായി അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്. ഇത്തരം വായ്പകള്‍ എങ്ങനെ തിരിച്ചു പിടിക്കുമെന്നത് ഉള്‍പ്പടെയുള്ള തങ്ങളുടെ ചോദ്യങ്ങള്‍ക്ക് ഉത്തരം നല്കാന് അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി തയാറാകണം. ബാങ്കിനെ പ്രതിസന്ധിയിലാക്കിയവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കണമെന്നും നിക്ഷേപകര്‍ ആവശ്യപ്പെട്ടു. സെക്രട്ടറി ലിയോ പി. ആന്റോ, വൈസ് പ്രസിഡന്റ് ബിബിന്‍ ജോണി, ബാങ്കിംഗ്് അഡൈ്വസര്‍ സി.കെ. ജോസഫ്, ട്രഷറര്‍ ടി.സി. സഞ്ജീവന്, കമ്മിറ്റി അംഗങ്ങളായ ടോയ് വാറുണ്ണി, സനോജ് മോഹന്‍ എന്നിവര്‍ നേതൃത്വം നല്കി.
ഇരിങ്ങാലക്കുട ടൗണ്‍ അര്‍ബന്‍ സഹകരണ ബാങ്ക് റിക്കവറിയും ഓഹരി മൂലധനം കൂട്ടലുമാണ് പോംവഴിയെന്ന് അഡ്മിനിസ്ട്രേറ്റര്‍
ഇരിങ്ങാലക്കുട: ടൗണ്‍ അര്‍ബന്‍ സഹകരണ ബാങ്കിന്റെ തിരിച്ചുവരവിന് റിക്കവറി നടപടികള്‍ വേഗത്തിലാക്കുന്നതും ഓഹരി മൂലധനം വര്ധിപ്പിക്കലുമാണന്ന് പോംവഴിയെന്ന് അഡ്മിനിസ്ട്രേറ്റര്‍ സി.ആര്. ഗോപീകൃഷ്ണന് പറഞ്ഞു. ഐടിയു ബാങ്ക് വാര്‍ഷിക പൊതുയോഗത്തില്‍ അധ്യക്ഷത വഹിച്ച അഡ്മിനിസട്രേറ്റര്‍ ഓഹരി ഉടമകളുടെ ചോദ്യങ്ങള്‍ക്ക് മറുപടിയായിട്ടാണ് ഇക്കാര്യങ്ങള്‍ പറഞ്ഞത്. ആര്‍ബിഐ നിയന്ത്രണത്തില്‍ തുടരുന്ന ഇരിങ്ങാലക്കുട ടൗണ്‍ അര്‍ബന്‍ സഹകരണ ബാങ്കിനെ പൂര്‍വസ്ഥിതിയിലേക്ക് എത്തിക്കാന്‍ നാലുവഴികളാണ് മുന്നിലുള്ളതെന്നും ലിക്യുഡേഷനിലേക്ക് പോകാന്‍ സാധ്യത ഇല്ലെന്നും അഡ്മിനിസ്ട്രേറ്റര്‍ സി.ആര്. ഗോപീകൃഷ്ണണ് പറഞ്ഞു. ലോണ്‍ റിക്കവറി, ഷെയര്‍ വര്‍ധിപ്പിക്കല്‍, മറ്റു ബാങ്കുകളുമായി മെര്‍ജ് ചെയ്യുക, സഹകരണ ബാങ്കായി മാറ്റുക എന്നിവയാണ് മുന്നിലുള്ള വഴികള്‍. ഇതില്‍ ലോണ്‍ റിക്കവറിയും ഓഹരി നിക്ഷേപം വര്‍ധിപ്പിക്കാനുള്ള പദ്ധതികളുമാണ് ഇപ്പോള്‍ നടപ്പാക്കുന്നത്.
സംസ്ഥാന സര്‍ക്കാരിന്റേയും നിക്ഷേപകരുടെയും ജീവനക്കാരുടെയും കൂട്ടായ പരിശ്രമത്തിലൂടെ ഓഹരി മൂലധനം വര്‍ധിപ്പിക്കാനുള്ള ശ്രമമാണ് നടക്കുന്നത്. ബാങ്കിലുണ്ടായിരുന്ന 29 താത്കാലിക ജീവനക്കാരെ ഇതുവരെ ഒഴിവാക്കിയിട്ടുണ്ട്. 11 പേര് നേരത്തേ ഒഴിവായിരുന്നു. ബാങ്കിന്റെ നാലു ബ്രാഞ്ചുകള്‍ സമീപ ബ്രാഞ്ചുകളുമായി കൂട്ടിച്ചേര്‍ക്കുന്നതിന് ആര്‍ബിഐ അനുമതി ലഭിച്ചെങ്കിലും സാങ്കേതിക പ്രശ്നം മൂലം സംസ്ഥാന സര്‍ക്കാരിന്റെ അനുമതി ലഭിച്ചിട്ടില്ല. ബാങ്കിനെ മറ്റ് ബാങ്കുകളുമായി കൂ്ടിച്ചേര്ക്കുന്നതിന് പ്രാഥമികതല ചര്‍ച്ചകള്‍ നടന്നെങ്കിലും പുരോഗതി ഉണ്ടായിട്ടില്ല. ലിക്വിഡേഷന് സംസ്ഥാന സര്‍ക്കാരോ, ആര്‍ബിഐയോ അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റിയോ താത്പര്യപ്പെടുന്നില്ലെന്ന് അഡ്മിനിസ്ട്രേറ്റര്‍ പറഞ്ഞു. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെ വരവുചെലവ് കണക്കുകളും അടുത്ത സാമ്പത്തിക വര്‍ഷത്തേക്കുള്ള പ്രവര്‍ത്തന റിപ്പോര്‍ട്ടും അവതരിപ്പിച്ച് പാസാക്കി. ബാങ്ക് അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റിയംഗങ്ങളായ കെ. മോഹനന്, ടി. മോഹന്‍, മാനേജിംഗ് ഡയറക്ടര്‍ എ.എല്‍. ജോണ്‍, എച്ച്ആര്‍ മാനേജര്‍ എ. ആശ എന്നിവര്‍ പ്രസംഗിച്ചു.
വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558

ഇരിങ്ങാലക്കുട സബ് ജില്ലാ ബാസ്കറ്റ്ബോള്‍ ടൂര്‍ണമെന്റ് നടത്തി
ക്രൈസ്റ്റ് കോളജും ജിജിബി ബാറ്ററി ഇന്ത്യയും ഗവേഷണത്തിനായി ധാരണാപത്രത്തില്‍ ഒപ്പുവച്ചു
വെള്ളാനിയില്‍ കുറുക്കന്റെ ആക്രമണത്തില്‍ നാലുപേര്‍ക്ക് പരിക്ക്
വിടവാങ്ങിയത് രോഗത്തെ ഇച്ഛാശക്തികൊണ്ട് തോല്‍പ്പിച്ച് മാരകരോഗബാധിതര്‍ക്ക് പ്രതീക്ഷയും സാന്ത്വനവും പകര്‍ന്ന പോരാളി; ഫ്രാന്‍സിസ് അസീസി
ബിജെപി യുഡിഎഫ് ഡീലിനെതിരെ സിപിഎം പ്രകടനം നടത്തി
വെസ്റ്റ് ലയണ്‍സ് ക്ലബ്ബിന്റെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ മാതൃകാപരം: വിമല്‍ വേണു