ക്രൈസ്റ്റ് കോളജും ജിജിബി ബാറ്ററി ഇന്ത്യയും ഗവേഷണത്തിനായി ധാരണാപത്രത്തില്‍ ഒപ്പുവച്ചു
ക്രൈസ്റ്റ് കോളജിലെ രസതന്ത്രവിഭാഗവും ജിജിബി ബാറ്ററി ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡുമായി ചേര്‍ന്ന് നടത്തുന്ന മൂന്ന് വര്‍ഷത്തെ ഗവേഷണ പദ്ധതിയായ സിങ്ക് ബ്രോമിന് ബാറ്ററി ഗവേഷണ പദ്ധതിയുടെ ധാരണാപത്രത്തില്‍ ഒപ്പുവച്ച ശേഷം ധാരണാപത്രം കൈമാറിയപ്പോള്‍.
ഇരിങ്ങാലക്കുട: ക്രൈസ്റ്റ് കോളജിലെ രസതന്ത്രവിഭാഗം ജിജിബി ബാറ്ററി ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡുയുമായി മൂന്ന് വര്‍ഷത്തേയ്ക്കുള്ള ഗവേഷണ പദ്ധതിക്കായി കരാര്‍ ഒപ്പുവെച്ചു. സിങ്ക് ബ്രോമിന് ബാറ്ററി സാങ്കേതിക വിദ്യയുടെ വികസനവുമായി ബന്ധപ്പെട്ട ഗവേഷണത്തിന് മൂന്ന് വര്ഷകാലയളവിലേക്കായി ഒരു കോടി രൂപയാണ് കമ്പനി രസതന്ത്ര വിഭാഗത്തിന് കൈമാറുന്നത്. പദ്ധതിയുടെ പ്രധാന അന്വേഷണ ഗവേഷകന് ആയി ഡോ. ടിറ്റോ വര്‍ഗീസും സഹഗവേഷകനായി ഡോ. ഡിജോ ഡാമിയനും പ്രവര്‍ത്തിക്കും. വ്യവസായപങ്കാളിയായ ജിജിബി ബാറ്ററി ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡിനെ പ്രതിനിധീകരിച്ച് സിഇഒ ഡോ. സരോജ് സാഹു ഗവേഷണ സഹകരണത്തില്‍ പങ്കാളിയാകും.
കരാര്‍ ഒപ്പുവെച്ച ചടങ്ങില്‍ ക്രൈസ്റ്റ് കോളജ് പ്രിന്‍സിപ്പല്‍ റവ.ഡോ. ജോളി ആന്‍ഡ്രൂസ്, മാനേജര്‍ ഫാ. ജോയ് പീണിക്കപ്പറമ്പില്‍, ബര്‍സാര്‍ റവ.ഡോ. എന്‍.എസ്. വിന്‍സെന്റ്, വൈസ് പ്രിന്‍സിപ്പല്‍മാരായ ഡോ. സേവ്യര്‍ ജോസഫ്, ഡോ. അനില്‍കുമാര്‍, രസതന്ത്ര വിഭാഗം മേധാവി ഡോ. റാണി വര്‍ഗീസ്, ഐക്യുഎസി കോ ഓര്‍ഡിനേറ്റര്‍ ഡോ.കെ.ജി. ഷിന്റോ എന്നിവര്‍ സന്നിഹിതരായിരുന്നു. രസതന്ത്ര വിഭാഗത്തിലെ അധ്യാപകര്‍, ഡീന്മാര്, ബോര്‍ഡ് അംഗങ്ങള്‍, ജിജിബി ബാറ്ററി ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡിലെ പ്രതിനിധികള്‍ എന്നിവരും ചടങ്ങില്‍ പങ്കെടുത്തു.
വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558

ഇരിങ്ങാലക്കുട സബ് ജില്ലാ ബാസ്കറ്റ്ബോള്‍ ടൂര്‍ണമെന്റ് നടത്തി
വെള്ളാനിയില്‍ കുറുക്കന്റെ ആക്രമണത്തില്‍ നാലുപേര്‍ക്ക് പരിക്ക്
ഇരിങ്ങാലക്കുട ടൗണ്‍ അര്‍ബന്‍ സഹകരണ ബാങ്ക്; ഐടിയു ബാങ്ക് ഡെപ്പോസിറ്റേഴ്സ് അസോസിയേഷന് ധര്‍ണ നടത്തി
വിടവാങ്ങിയത് രോഗത്തെ ഇച്ഛാശക്തികൊണ്ട് തോല്‍പ്പിച്ച് മാരകരോഗബാധിതര്‍ക്ക് പ്രതീക്ഷയും സാന്ത്വനവും പകര്‍ന്ന പോരാളി; ഫ്രാന്‍സിസ് അസീസി
ബിജെപി യുഡിഎഫ് ഡീലിനെതിരെ സിപിഎം പ്രകടനം നടത്തി
വെസ്റ്റ് ലയണ്‍സ് ക്ലബ്ബിന്റെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ മാതൃകാപരം: വിമല്‍ വേണു