ജി.വി. രാജ പുരസ്കാരം ഇരിങ്ങാലക്കുട സെന്റ് ജോസഫ്സ് കോളജിന്
ജി.വി. രാജ പുരസ്കാരം കായിക വകുപ്പ് മന്ത്രി അഡ്വ. ജനീഷില്നിന്ന് ഇരിങ്ങാലക്കുട സെന്റ് ജോസഫ്സ് കോളജിലെ അംഗങ്ങള് ചേര്ന്ന് ഏറ്റുവാങ്ങുന്നു.
ഇരിങ്ങാലക്കുട: കേരള സര്ക്കാരിന്റെ കായിക രംഗത്തെ മികവിനുള്ള ജി.വി. രാജ പുരസ്കാരം ഇരിങ്ങാലക്കുട സെന്റ് ജോസഫ്സ് കോളജ് ഏറ്റുവാങ്ങി. കായികരംഗത്ത് വര്ഷങ്ങളായി പുലര്ത്തിവരുന്ന മികവിനും ദേശീയ അന്തര്ദേശീയ തലങ്ങളില് താരങ്ങളെ വളര്ത്തിയെടുക്കുന്നതില് കോളജ് നല്കുന്ന മികച്ച സംഭാവനകള്ക്കുമുള്ള അംഗീകാരമാണ് ഈ പുരസ്കാരം. തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തില് നടന്ന അവാര്ഡ് നൈറ്റില് വൈസ് പ്രിന്സിപ്പല് സിസ്റ്റര് ഡോ. അഞ്ജന റോസ്, സിസ്റ്റര് ജോ മരിയ, കായിക വിഭാഗം മേധാവി ഡോ. സ്റ്റാലിന് റാഫേല്, കായിക അധ്യാപിക തുഷാര ഫിലിപ്പ്, ഡോ. ബിനോയ് ആനന്ദ്, വര്ഷ ജി. നായര്, കായിക താരങ്ങളായ ജിഷില, പി. മിത്ര, ടി. ശ്രീയസായി എന്നിവര് കായിക മന്ത്രി അഡ്വ. ഒ.ജെ. ജനീഷില് നിന്നും അവാര്ഡ് സ്വീകരിച്ചു.
2025 – 26 അധ്യയന വര്ഷത്തില് മാത്രം കോളജില് നാല് അന്തര്ദേശീയ താരങ്ങള് ഉണ്ടായിരുന്നു. ഇവരില് സീയ മെല്റ്റില്ഡ ബൈജു പവര്ലിഫ്ടിംഗില് ഏഷ്യന് ജൂണിയര് ചാമ്പ്യന്ഷിപ്പില് മെഡല് നേടി കോളജിനും രാജ്യത്തിനും സംസ്ഥാനത്തിനും അഭിമാനമായി. കാലിക്കട്ട് യൂണിവേഴ്സിറ്റി ഇന്റര് കോളജ് മത്സരങ്ങളില് വിവിധ കായിക ഇനങ്ങളില് ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങളിലായി 13 ചാമ്പ്യന്ഷിപ്പുകളും കോളജ് സ്വന്തമാക്കി. കായികരംഗത്തെ തുടര്ച്ചയായ നേട്ടങ്ങളിലൂടെ കാലിക്കട്ട് സര്വകലാശാലയുടെ 2025 – 26 അധ്യയന വര്ഷത്തെ മികച്ച വനിതാ കായിക കോളജ് പുരസ്കാരവും സെന്റ് ജോസഫ്സ് കോളജ് നേടിയിരുന്നു.
വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558

രണ്ടു ദിവസം, അഞ്ച് കിരീടങ്ങള്! കായികരംഗത്ത് തങ്ങളുടെ ആധിപത്യം തുടര്ന്ന് ക്രൈസ്റ്റ് കോളജ്
ഇലക്ഷന് കമ്മീഷണറെ പുറത്താക്കണം; ഇരിങ്ങാലക്കുടയില് കോണ്ഗ്രസ് പ്രവര്ത്തകരുടെ നൈറ്റ് മാര്ച്ച്
വയോധികയെ കൊലപ്പെടുത്തി ആഭരണങ്ങള് കവര്ന്നു; ലഹരിമാഫിയ സംഘങ്ങളെ കേന്ദ്രീകരിച്ച് അന്വേഷണം
ഡല്ഹി സമരത്തിന് പുരോഗമന കലാസാഹിത്യ സംഘത്തിന്റെ ഐക്യദാര്ഢ്യം
തൃശൂര് സെന്ട്രല് സഹോദയ സിബിഎസ്ഇ കലോത്സവം 2026 നാളെ
കാറളം പ്രാഥമിക ആരോഗ്യ കേന്ദ്രത്തില് ഈവനിംഗ് ഒപി നിര്ത്തലാക്കിയതിനെതിരെ പ്രതിഷേധിച്ചു