യുവജന കൂട്ടായ്മയുടെ മാതൃകാപരമായ പ്രവര്‍ത്തനം; പൂവത്തുംകടവില് ആധുനിക സൗകര്യങ്ങളോടെ വേറിട്ട ബസ് സ്റ്റോപ്പ്
പൂവത്തുംകടവില് ആധുനിക സൗകര്യങ്ങളോടെ നിര്‍മിച്ച ബസ് സ്റ്റോപ്പ്.
വള്ളവട്ടം: ഗ്രാമീണ ഭംഗിയോട് ഇണങ്ങുന്ന ഷെഡ് മാതൃകയില്‍ നിര്‍മിച്ച പൂവത്തുംകടവിലെ ബസ് സ്റ്റോപ്പ് ആധുനിക സൗകര്യങ്ങളാല്‍ ശ്രദ്ധേയമാകുന്നു. യുവജനങ്ങളുടെ കൂട്ടായ്മയില്‍ പൂര്‍ത്തിയാക്കിയ ബസ് സ്റ്റോപ്പിനുള്ളിലെ ലൈബ്രറിയാണ് പ്രധാന ആകര്‍ഷണം. യാത്രക്കാര്‍ക്ക് വായനയ്ക്കുള്ള അവസരമൊരുക്കുന്ന ലൈബ്രറിക്കു പുറമേ, ബസ് സ്റ്റോപ്പിലെ വൈദ്യുതിവിളക്കുകള്ക്കായി സൗരോര്‍ജമാണ് ഉപയോഗിക്കുന്നത്. ബസ് സ്റ്റോപ്പും പരിസരവും 24 മണിക്കൂറും സിസിടിവി നിരീക്ഷണത്തിലായിരിക്കും.കുടിവെള്ളം, എഫ്എം റേഡിയോ, ദിനപത്രങ്ങള്‍ തുടങ്ങിയ സൗകര്യങ്ങളും ഇവിടെ ഒരുക്കിയിട്ടുണ്ട്. രണ്ട് ലക്ഷം രൂപയില്‍ താഴെയാണ് നിര്‍മാണച്ചെലവ്.
ശ്രീഭുവനേശ്വരി ക്ലബിന്റെ നേതൃത്വത്തില്‍ നാട്ടുകാരും പ്രവാസി സുഹൃത്തുക്കളും ചേര്‍ന്നാണ് പദ്ധതിക്കാവശ്യമായ തുക സമാഹരിച്ചത്. നാട്ടുകാരുടെ കൂട്ടായ്മയും യുവജനങ്ങളുടെ ഇച്ഛാശക്തിയും കൈകോര്‍ത്തപ്പോള്‍ കുറഞ്ഞ ചെലവില്‍ മികച്ച പൊതുസൗകര്യം ഒരുക്കാനായി. ഗ്രാമീണ സൗന്ദര്യവും ആധുനിക സംവിധാനങ്ങളും ഒരുമിപ്പിക്കുന്ന ഈ സംരംഭം മറ്റു പ്രദേശങ്ങള്‍ക്കും മാതൃകയാകുകയാണ്. വെള്ളാങ്കല്ലൂര്‍ പഞ്ചായത്ത് പ്രസിഡന്റ് സുലേഖ അബ്ദുള്ളക്കുട്ടി ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്തംഗം സി.ബി. ഷക്കീല, ബ്ലോക്ക് പഞ്ചായത്തംഗം ആലീസ് തോമസ്, പഞ്ചായത്തംഗങ്ങളായ ഷിബിന്‍, മുകേഷ് എന്നിവര്‍ പ്രസംഗിച്ചു.
വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558

മുരിയാട് പഞ്ചായത്ത് ഭരണസമിതി നെല്‍കൃഷിയിലേക്ക്
കല്പറമ്പ് സെന്റ് മേരീസ് ഫൊറോന ദേവാലയത്തില്‍ പരിശുദ്ധ ജപമാല രാജ്ഞിയുടെ ദര്‍ശന തിരുനാളിന് കൊടികയറി
16-ാം മത് തൃശൂര്‍ റവന്യൂ ജില്ല സ്കൂള്‍ ശാസ്ത്രോത്സവം നാളെയും മറ്റന്നാളും ഇരിങ്ങാലക്കുടയില്‍
അമര്‍ജവാന്‍ യുദ്ധസ്മാരകത്തിന് സ്റ്റോപ്പ് മെമ്മോ
പ്ലാസ്റ്റിക് മാലിന്യങ്ങള്‍ കുറയ്ക്കുന്നതിനും പരിസ്ഥിതി സംരക്ഷണത്തിനുമായി സ്വയം നിര്‍മിച്ച പേപ്പര്‍ ക്യാരിബാഗുകള്‍ വിതരണം ചെയ്തു
ഇരിങ്ങാലക്കുട ജനമൈത്രി പൊലിസ് ഓപ്പറേഷന് തൂഫാന് ഫുട്ബോള്‍ ടൂര്‍ണമെന്റ്; ക്രൈസ്റ്റ് കോളജ് ജേതാക്കള്‍