16-ാം മത് തൃശൂര്‍ റവന്യൂ ജില്ല സ്കൂള്‍ ശാസ്ത്രോത്സവം നാളെയും മറ്റന്നാളും ഇരിങ്ങാലക്കുടയില്‍
റവന്യൂ ജില്ല ശാസ്ത്രോത്സവം ലോഗോ.
ഇരിങ്ങാലക്കുട: 16-ാം മത് തൃശൂര്‍ റവന്യൂ ജില്ല സ്കൂള്‍ ശാസ്ത്രോത്സവവും കേരള സ്കൂള്‍ സ്കില്‍ ഫെസ്റ്റിവലും നാളെയും മറ്റന്നാളും ഇരിങ്ങാലക്കുടയില്‍ ആറ് വേദികളിലായി നടത്തും. രാവിലെ 9.30ന് സെന്റ് മേരീസ് ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ അഡ്വ. തോമസ് ഉണ്ണിയാടന് എംഎല്‍എ ശാസ്ത്രോത്സവം ഉദ്ഘാടനം ചെയ്യും. തൃശൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മേരി തോമസ് അധ്യക്ഷത വഹിക്കും. ഇരിങ്ങാലക്കുട നഗരസഭ ചെയര്മാന് എം.പി. ജാക്സണ് മുഖ്യാതിഥിയായിരിക്കും. ശാസ്ത്രമേളയില്‍ 16 ഇനങ്ങളിലായി 1034 വിദ്യാര്‍ഥികളും ഐടി മേളയില്‍ ഏഴ് ഇനങ്ങളിലായി 336 വിദ്യാര്‍ഥികളും പങ്കെടുക്കും. ഇരിങ്ങാലക്കുട ലിറ്റില്‍ ഫ്ലവര്‍ സ്കൂളിലാണ് ഇവ സംഘടിപ്പിക്കുന്നത്. നാഷണല്‍ ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ നടക്കുന്ന സാമൂഹ്യ ശാസ്ത്രമേളയില്‍ എട്ട് ഇനങ്ങളിലായി 473 വിദ്യാര്‍ഥികള്‍ പങ്കെടുക്കും.
ഡോണ്‍ ബോസ്കോ ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ നടക്കുന്ന ഗണിതശാസ്ത്രമേളയില് 16 ഇനങ്ങളിലായി 733 വിദ്യാര്‍ഥികള്‍ പങ്കെടുക്കും. സെന്റ് മേരീസ് ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ നടക്കുന്ന പ്രവൃത്തിപരിചയമേളയില്‍ 36 ഇനങ്ങളിലായി 1463 വിദ്യാര്‍ഥികള്‍ പങ്കെടുക്കും. കേരള സ്കൂള്‍ സ്കില്‍ ഫെസ്റ്റ് ഗവ. മോഡല്‍ ഗേള്‍സ് ആന്‍ഡ് ബോയ്സ് ഹയര്‍സെക്കന്‍ഡറി സ്കൂളുകളിലായി നടക്കും. തല്‍സമയ മത്സരങ്ങള്‍, പ്രദര്‍ശന മത്സരങ്ങള്‍, കരിയര്‍ ഫെയര്‍, പ്രദര്‍ശന വില്പന സ്റ്റാളുകള്‍, വിവിധ കലാപരിപാടികള്‍ എന്നിവയിലായി 1208 വിദ്യാര്‍ഥികള്‍ പങ്കെടുക്കുന്നു. ആദ്യദിനം ഹൈസ്കൂള്‍ തലത്തിലും രണ്ടാം ദിനം ഹയര്‍സെക്കന്‍ഡറി തലത്തിലും ആണ് മത്സരങ്ങള്‍ സംഘടിപ്പിക്കുന്നത്.
ഇതിന് പുറമേ 78 അധ്യാപകര്‍ ടീച്ചിംഗ് എയ്ഡ് മത്സരത്തിലും പങ്കെടുക്കുന്നുണ്ട്. സമാപനസമ്മേളനം ആറിന് വൈകീട്ട് അഞ്ചിന് സെന്റ് മേരീസ് എച്ച്എസ്എസില്‍ അഡ്വ. തോമസ് ഉണ്ണിയാടന് എംഎല്‍എ ഉദ്ഘാടനം ചെയ്യും. നഗരസഭ ചെയര്മാന് എം.പി. ജാക്സണ് അധ്യക്ഷത വഹിക്കും. പത്രസമ്മേളനത്തില്‍ വിദ്യാഭ്യാസ ഉപ ഡയറക്ടറും സംഘാടക സമിതി ജനറല്‍ കണ്‍വീനറുമായ ടി. ഷൈല, മീഡിയ കണ്‍വീനര്‍ എം.ഐ. ജിഫിന്, ഹയര്‍ സെക്കന്‍ഡറി ജില്ലാ കോര്‍ഡിനേറ്റര്‍ ഡിഇഒ കെ.എ. വര്‍ഗ്ഗീസ്, മീഡിയ കമ്മിറ്റി വൈസ് ചെയര്മാന് എ.സി. സുരേഷ്, പബ്ലിസിറ്റി കണ്‍വീനര്‍ ഡൊമനിക് പാറേക്കാട്ട്, ഫിനാന്‍സ് കണ്‍വീനര്‍ ജിമ്മ വര്‍ഗീസ് എന്നിവര്‍ പങ്കെടുത്തു.
വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558

മുരിയാട് പഞ്ചായത്ത് ഭരണസമിതി നെല്‍കൃഷിയിലേക്ക്
കല്പറമ്പ് സെന്റ് മേരീസ് ഫൊറോന ദേവാലയത്തില്‍ പരിശുദ്ധ ജപമാല രാജ്ഞിയുടെ ദര്‍ശന തിരുനാളിന് കൊടികയറി
അമര്‍ജവാന്‍ യുദ്ധസ്മാരകത്തിന് സ്റ്റോപ്പ് മെമ്മോ
യുവജന കൂട്ടായ്മയുടെ മാതൃകാപരമായ പ്രവര്‍ത്തനം; പൂവത്തുംകടവില് ആധുനിക സൗകര്യങ്ങളോടെ വേറിട്ട ബസ് സ്റ്റോപ്പ്
പ്ലാസ്റ്റിക് മാലിന്യങ്ങള്‍ കുറയ്ക്കുന്നതിനും പരിസ്ഥിതി സംരക്ഷണത്തിനുമായി സ്വയം നിര്‍മിച്ച പേപ്പര്‍ ക്യാരിബാഗുകള്‍ വിതരണം ചെയ്തു
ഇരിങ്ങാലക്കുട ജനമൈത്രി പൊലിസ് ഓപ്പറേഷന് തൂഫാന് ഫുട്ബോള്‍ ടൂര്‍ണമെന്റ്; ക്രൈസ്റ്റ് കോളജ് ജേതാക്കള്‍