കല്പറമ്പ് സെന്റ് മേരീസ് ഫൊറോന ദേവാലയത്തില്‍ പരിശുദ്ധ ജപമാല രാജ്ഞിയുടെ ദര്‍ശന തിരുനാളിന് കൊടികയറി
കല്പറമ്പ് സെന്റ് മേരീസ് ഫൊറോന ദേവാലയത്തില്‍ പരിശുദ്ധ ജപമാല രാജ്ഞിയുടെ ദര്‍ശന തിരുനാളിന് ഇരിങ്ങാലക്കുട രൂപത വികാരി ജനറാള്‍ മോണ്‍. ആന്റു ആലപ്പാടന്‍ കൊടിയേറ്റുന്നു. വികാരി ഫാ. പോളി കണ്ണൂക്കാടന്‍ സമീപം.
കല്പറമ്പ്: സെന്റ് മേരീസ് ഫൊറോന ദേവാലയത്തില്‍ പരിശുദ്ധ ജപമാല രാജ്ഞിയുടെ ദര്‍ശന തിരുനാളിന് കൊടികയറി. തിരുനാളിന്റെ കൊടിയേറ്റുകര്‍മം ഇരിങ്ങാലക്കുട രൂപത വികാരി ജനറാള്‍ മോണ്‍. ആന്റു ആലപ്പാടന്‍ നിര്‍വഹിച്ചു. ഇന്നും നാളെയും വൈകീട്ട് 5.30ന് ദിവ്യബലി, സന്ദേശം, ലദീഞ്ഞ്, നൊവേന എന്നിവ ഉണ്ടായിരിക്കും. ആറിന് വൈകീട്ട് 5.30ന് നടക്കുന്ന പ്രസുദേന്തി വാഴ്ച, ലദീഞ്ഞ്, നൊവേന, ദിവ്യബലി, അനുമോദനയോഗം (ആവേ മരിയ ഹാളില്‍) എന്നിവക്ക് ഫാ.ഡോ. ജിജോ വാകപറമ്പില്‍ മുഖ്യകാര്‍മികത്വം വഹിക്കും. ഏഴിന് വൈകീട്ട് 5.30ന് നടക്കുന്ന വേസ്പര, രൂപം എഴുന്നുള്ളിച്ചു വയ്ക്കല്‍, ദിവ്യബലി, സന്ദേശം എന്നിവക്ക് ഫാ. ജെയ്സണ്‍ വടക്കുംചേരി മുഖ്യകാര്‍മികത്വം വഹിക്കും.
തിരുനാള്‍ ദിനമായ എട്ടിന് രാവിലെ 6.30ന് ആരാധന, ജപമാല, ദിവ്യബലി എന്നിവ ഉണ്ടായിരിക്കും. 10ന് നടക്കുന്ന ആഘോഷമായ ദിവ്യബലിക്ക് ഫാ. ജിന്റോ വിന്‍സെന്റ് ഒഎഫ്എം മുഖ്യകാര്‍മികത്വം വഹിക്കും. ഫാ.ഡോ. ഫ്രീജോ പാറയ്ക്കല്‍ തിരുനാള്‍ സന്ദേശം നല്‍കും. തുടര്‍ന്ന് പ്രദക്ഷിണം. ഒമ്പതിന് രാവിലെ 6.30ന് മരിച്ചവര്‍ക്കു വേണ്ടിയുള്ള ദിവ്യബലി, സെമിത്തേരിയില്‍ ഒപ്പീസ് തുടര്‍ന്ന് സ്നേഹവിരുന്ന്. തിരുനാളിന്റെ വിജയത്തിനായി വികാരി ഫാ. പോളി കണ്ണൂക്കാടന്‍, പ്രസിഡന്റ് നെല്‍സണ്‍ കോലങ്കണ്ണി, ശെമ്മദോര് ഫ്രാന്‍സീസ് കോലങ്കണ്ണി, പ്രസുദേന്തി സാബു കോലങ്കണ്ണി എന്നിവരുടെ നേതൃത്വത്തില്‍ വിപുലമായ കമ്മിറ്റി പ്രവര്‍ത്തിക്കുന്നു.
വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558

മുരിയാട് പഞ്ചായത്ത് ഭരണസമിതി നെല്‍കൃഷിയിലേക്ക്
16-ാം മത് തൃശൂര്‍ റവന്യൂ ജില്ല സ്കൂള്‍ ശാസ്ത്രോത്സവം നാളെയും മറ്റന്നാളും ഇരിങ്ങാലക്കുടയില്‍
അമര്‍ജവാന്‍ യുദ്ധസ്മാരകത്തിന് സ്റ്റോപ്പ് മെമ്മോ
യുവജന കൂട്ടായ്മയുടെ മാതൃകാപരമായ പ്രവര്‍ത്തനം; പൂവത്തുംകടവില് ആധുനിക സൗകര്യങ്ങളോടെ വേറിട്ട ബസ് സ്റ്റോപ്പ്
പ്ലാസ്റ്റിക് മാലിന്യങ്ങള്‍ കുറയ്ക്കുന്നതിനും പരിസ്ഥിതി സംരക്ഷണത്തിനുമായി സ്വയം നിര്‍മിച്ച പേപ്പര്‍ ക്യാരിബാഗുകള്‍ വിതരണം ചെയ്തു
ഇരിങ്ങാലക്കുട ജനമൈത്രി പൊലിസ് ഓപ്പറേഷന് തൂഫാന് ഫുട്ബോള്‍ ടൂര്‍ണമെന്റ്; ക്രൈസ്റ്റ് കോളജ് ജേതാക്കള്‍