തൃശൂര്‍ കൊടുങ്ങല്ലൂര്‍ സംസ്ഥാനപാത; നടവരമ്പ് ചിറവളവില്‍ റോഡ് ഗതാഗതത്തിനു തുറന്നു
തൃശൂര്‍ കൊടുങ്ങല്ലൂര്‍ സംസ്ഥാനപാതയില്‍ നടവരമ്പ് ചിറവളവില്‍ കോണ്‍ക്രീറ്റ് ബോക്സുകള്‍ സ്ഥാപിക്കുന്നു.
ഇരിങ്ങാലക്കുട: തൃശൂര്‍ കൊടുങ്ങല്ലൂര്‍ സംസ്ഥാനപാത നവീകരണത്തിന്റെ ഭാഗമായി നടവരമ്പ് ചിറവളവില്‍ ആരംഭിച്ച നിര്‍മാണപ്രവൃത്തികള്‍ പാതി പിന്നിട്ടതോടെ റോഡ് ഗതാഗതത്തിനായി തുറന്നു നല്കി. ഇതോടെ തൃശൂര്‍ കൊടുങ്ങല്ലൂര്‍ ഭാഗത്തേക്കുള്ള സ്വകാര്യ ബസുകള്‍ ഉള്‍പ്പടെയുള്ള വാഹനങ്ങള്‍ ഇതുവഴി കടത്തിവിട്ടു തുടങ്ങി. റോഡിന്റെ 190 മീറ്റര്‍ വരുന്ന ഭാഗത്ത് ഉള്‍പ്പെടുന്ന ഒരു കലുങ്കും ഒരു പാലവും പൊളിച്ചു നിര്‍മിക്കുന്ന പ്രവൃത്തികളാണ് പൂര്‍ത്തീകരിച്ചത്. ഒരാഴ്ച മുന്‍പാണ് ഈ ഭാഗത്ത് പണികള്‍ ആരംഭിച്ചത്. കോണ്‍ക്രീറ്റ് ബോക്സുകള്‍ ഉപയോഗിച്ചാണ് കലുങ്കും പാലവും നിര്‍മിച്ചത്. ഇതിന് മുകളില്‍ റോഡിന്റെ ഉയരത്തില്‍ മണ്ണിട്ട് ഉയര്‍ത്തിയ ശേഷമാണ് ഗതാഗതത്തിനു തുറന്നുകൊടുത്തത്.
പൊട്ടിയ പൈപ്പുകളുടെ അറ്റകുറ്റപ്പണി നടത്തി മേഖലയിലെ കുടിവെള്ള വിതരണം കഴിഞ്ഞ ദിവസം പുനരാരംഭിച്ചിരുന്നു. കലുങ്കിന്റെയും പാലത്തിന്റെയും പണികള്‍ പത്ത് ദിവസത്തിനുള്ളില്‍ പൂര്‍ത്തീകരിച്ച് ഗതാഗതത്തിനായി റോഡ് തുറന്നുകൊടുക്കണമെന്ന് സബ് കലക്ടറുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ നിര്‍ദേശം നല്‍കിയിരുന്നു. നിര്‍മാണം പൂര്‍ത്തീകരിച്ച സൈഡ് വാളും അനുബന്ധ പ്രവൃത്തികളും വരും ദിവസങ്ങളില്‍ പൂര്‍ത്തീകരിക്കുമെന്ന് കെഎസ്ടിപി അധികൃതര്‍ അറിയിച്ചു. ഇതിനു ശേഷം റോഡ് കോണ്‍ക്രീറ്റ് ചെയ്യുന്ന പ്രവൃത്തി ആരംഭിക്കും. ചിറവളവില്‍ കലുങ്കുനിര്മാണത്തിന്റെയും റോഡുപണിയുടെയും ഭാഗമായി മുടങ്ങിയ നടവരമ്പ് ഉന്നതി, ലക്ഷം വീട് പ്രദേശങ്ങളിലെ കുടിവെള്ള വിതരണം പുനഃസ്ഥാപിച്ചു.
കലുങ്കുനിര്‍മാണം ഭാഗികമായി പൂര്‍ത്തിയായതോടെ നിര്‍മാണസ്ഥലത്തിന്റെ അരികിലൂടെ പൈപ്പ് സ്ഥാപിച്ചാണ് വിതരണം പുനരാരംഭിച്ചത്. കലുങ്കുപണി തുടങ്ങിയപ്പോള്‍ കണക്ഷന് വിച്ഛേദിച്ചതിന്റെ ഭാഗമായി ഒന്‍പതു ദിവസത്തോളം പ്രദേശത്ത് കുടിവെള്ളവിതരണം തടസപ്പെട്ടിരുന്നു. ഇത് പ്രദേശവാസികളുടെ പ്രതിഷേധത്തിനു കാരണമായിരുന്നു. കുടിവെള്ളക്ഷാമം രൂക്ഷമായ ഈ ഘട്ടത്തില്‍ വാര്‍ഡംഗം എം.വി. അയ്യപ്പന്റെ നേതൃത്വത്തില്‍ കെഎസ്ടിപിയുടെ സഹകരണത്തോടെ വീടുകളില്‍ ടാങ്കറുകളില്‍ കുടിവെള്ളം വിതരണം ചെയ്താണ് താത്കാലിക പരിഹാരം കണ്ടത്. കുടിവെള്ളവിതരണം പുനഃസ്ഥാപിച്ചതോടെ പ്രദേശവാസികള്‍ക്ക് ആശ്വാസമായി. ഒരു വശത്തുകൂടി വാഹനങ്ങള്‍ കടത്തിവിട്ട് ഭാഗികമായി ഗതാഗതം നിയന്ത്രണം ഏര്‍പ്പെടുത്തി.
വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558

കാട്ടൂര്‍ ഗവണ്മെന്റ് സ്കൂളിലെ കുട്ടികള്‍ക്ക് സൈക്കിളും സ്കൂളിനു ഇന്‍സിനറേറ്ററും വിതരണം ചെയ്തു
അഞ്ചു കുടുംബങ്ങള്‍ക്ക് വീടൊരുക്കും; പത്തു വീടുകള്‍ക്ക് നവീകരണവും
ആര്‍പ്പുവിളികളോടെ ചേറില്‍ ചവിട്ടി, വിത്തെറിഞ്ഞ്…
കെട്ടിടം വിറ്റു; സാധാരണക്കാരുടെ ആശ്വാസമായിരുന്ന സുഭിക്ഷ ഹോട്ടല്‍ പൂട്ടി
ഓട്ടന്തുള്ളലില് ശിവദര്ശിന് വീണ്ടും വിജയത്തിളക്കം; കഴിഞ്ഞ വര്‍ഷം സംസ്ഥാനതലത്തില്‍ ഒന്നാം സ്ഥാനം
പൗരോഹിത്യത്തിന്റെ ജൂബിലി സ്മാരകം; ഇടവകയിലെ കുടുംബത്തിന് വീട് നിര്‍മിച്ച് നല്കി