ഠാണാ ചന്തക്കുന്ന് റോഡ്: ഡിവൈഡര്‍ അശാസ്ത്രീയം
അശാസ്ത്രീയമായ ഡിവൈഡര്‍ സംവിധാനം നീക്കം ചെയ്യണമെന്നവശ്യപ്പെട്ട് വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ നേതൃത്വത്തില്‍ നടന്ന പ്രതിഷേധ മാര്‍ച്ച് പ്രസിഡന്റ് ഷാജു പാറേക്കാടന്‍ ഉദ്ഘാടനം ചെയ്യുന്നു.
ഇരിങ്ങാലക്കുട: ഠാണാ ചന്തക്കുന്ന് റോഡ് വികസനത്തിന്റെയും നവീകരണങ്ങളുടെയും ഭാഗമായി സ്ഥാപിച്ച ഡിവൈഡര്‍ അശാസ്ത്രീയമാണെന്ന ആക്ഷേപം ശക്തമാകുന്നു. റോഡിന് നടുവില്‍ ഡിവൈഡര്‍ സ്ഥാപിച്ചുകൊണ്ടുള്ള പുതിയ യാത്രാക്രമം കാല്‍നടയാത്രക്കാര്‍ക്കും വാഹനയാത്രക്കാര്‍ക്കും ഒരുപോലെ ദുരിതമായി മാറിയിരിക്കുകയാണ്. വര്‍ഷങ്ങളായി കച്ചവടം നടത്തി ജീവിക്കുന്ന വ്യാപാരികളെയും ഈ നടപടി പ്രതിസന്ധിയിലാക്കിയിട്ടുണ്ട്. റോഡ് നവീകരണത്തിന്റെ ഭാഗമായി സുരക്ഷ മുന്‍നിര്‍ത്തി സ്ഥാപിച്ച ഡിവൈഡര്‍ ജനങ്ങള്‍ക്ക് യാത്രാസൗകര്യമൊരുക്കുന്നതിന് പകരം വലിയ തടസമായാണ് മാറിക്കൊണ്ടിരിക്കുന്നത്. റോഡിന്റെ ഇരുവശങ്ങളിലേക്കും എളുപ്പത്തില്‍ പ്രവേശിക്കാനോ റോഡ് മുറിച്ചുകടക്കാനോ ഉള്ള സൗകര്യങ്ങള്‍ പരിമിതപ്പെടുത്തിയത് കാല്‍നടയാത്രക്കാരെയും പ്രത്യേകിച്ചും വയോജനങ്ങളെയും കുട്ടികളെയും ബുദ്ധിമുട്ടിലാക്കുന്നു.
പ്രധാന ജംഗ്ഷനുകളിലും കവലകളിലും ശാസ്ത്രീയമായ രീതിയിലുള്ള സിഗ്നലുകളോടുകൂടിയ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തുന്നതിന് പകരം ഡിവൈഡര്‍ സ്ഥാപിച്ച് ഗതാഗതം തടസപ്പെടുത്തുന്ന സമീപനമാണ് അധികൃതരുടെ ഭാഗത്തുനിന്നും ഉണ്ടായിരിക്കുന്നത്. ജനങ്ങളുടെ ദുരിതം പരിഹരിക്കണമെന്നാവശ്യപ്പെട്ട് വിവിധ കോണുകളില്‍ നിന്ന് പ്രതിഷേധങ്ങള്‍ ഉയര്‍ന്നു തുടങ്ങി. ജനങ്ങളുടെ യാത്രാസ്വാതന്ത്ര്യവും വ്യാപാരികളുടെ ഉപജീവനമാര്‍ഗവും തടസപ്പെടുത്തുന്ന ഈ അശാസ്ത്രീയ നിര്‍മാണത്തിനെതിരെ പ്രദേശത്ത് പ്രതിഷേധങ്ങള്‍ ശക്തമായിട്ടുണ്ട്. ജനപ്രതിനിധികളും രാഷ്ട്രീയ സാമൂഹിക സംഘടനകളും വിഷയത്തില്‍ ഇടപെടണമെന്നും ജനങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന രീതിയിലുള്ള ഡിവൈഡര്‍ നീക്കം ചെയ്ത് ഗതാഗത സംവിധാനങ്ങള്‍ പുനഃക്രമീകരിക്കണമെന്നുമാണ് പ്രധാന ആവശ്യം. അടിയന്തരമായി അധികൃതര്‍ ഇടപെടണമെന്നും ആവശ്യം ഉയര്‍ന്നിട്ടുണ്ട്.
പ്രതിഷേധസൂചകമായി വ്യാപാരികള്‍ സായാഹ്ന കടയടപ്പു സമരവും പ്രതിഷേധ മാര്‍ച്ചും സംഘടിപ്പിച്ചു
റോഡിന് ഇരുവശത്തുമുള്ള നൂറുകണക്കിന് വ്യാപാരികളാണ് ഈ അശാസ്ത്രീയ നിര്‍മാണത്താല്‍ കടുത്ത പ്രതിസന്ധിയിലായിരിക്കുന്നത്. ഡിവൈഡര്‍ കാരണം കടകള്‍ക്ക് മുന്നില്‍ വാഹനങ്ങള്‍ നിര്‍ത്തി പോകാനോ സാധനങ്ങള്‍ ഇറക്കാനോ സാധിക്കാത്ത സ്ഥിതിയാണ്. ഇത് കച്ചവടത്തെ ഗുരുതരമായി ബാധിച്ചിരിക്കുന്നു. ഉപഭോക്താക്കള്‍ കടകളിലേക്ക് എത്താന്‍ ബുദ്ധിമുട്ടുന്നതോടെ പ്രതിദിന വരുമാനം നിലയ്ക്കുന്ന അവസ്ഥയാണെന്ന് വ്യാപാരികള്‍ പരാതിപ്പെടുന്നു. യാതൊരുവിധ മുന്നൊരുക്കങ്ങളോ പ്രാദേശിക വ്യാപാരികളുടെ അഭിപ്രായങ്ങളോ തേടാതെയാണ് ഈ അശാസ്ത്രീയ മാറ്റങ്ങള്‍ നടപ്പിലാക്കിയതെന്നും ആക്ഷേപമുണ്ട്. ഇന്നലെ വൈകീട്ട് ആറ് മണി മുതല്‍ ഠാണാ ജംഗ്ഷന്, മാര്‍ക്കറ്റ്, ചന്തക്കുന്ന് ജംഗ്ഷന് എന്നിവിടങ്ങളിലെ വ്യാപാരികള്‍ കടകളടച്ചു പ്രതിഷേധ മാര്‍ച്ച്് സംഘടിപ്പിച്ചു. ചന്തക്കുന്ന് ജംഗ്ഷനില്‍ നിന്നും ആരംഭിച്ച മാര്‍ച്ച് ഠാണാ ജംഗ്ഷനില്‍ സമപിച്ചു. വ്യാപാരി വ്യവസായി ഏകോപനസമിതി പ്രസിഡന്റ് ഷാജു പാറേക്കാടന്‍ പ്രതിഷേധ മാര്‍ച്ച് ഉദ്ഘാടനം ചെയ്തു. ജനറല്‍ സെക്രട്ടറി ഷൈജോ ജോസ്, സീനിയര്‍ വൈസ് പ്രസിഡന്റ് ടി.വി. ആന്റോ, ആക്ഷന്‍ കൗണ്‍സില്‍ കണ്‍വീനര്‍ ബിജു പോള്‍ അക്കരക്കാരന്‍ എന്നിവര്‍ പ്രസംഗിച്ചു.
വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558

ക്രൈസ്റ്റ് കോളജ് അഗ്രോ ഇന്നവേഷന്‍ പാര്ക്കിന് വേള്‍ഡ് എക്സലന്‍സ് കൗണ്‍സില്‍ എംഎസ്എംഇ അവാര്‍ഡ്
കാട്ടൂര്‍ ഗവണ്മെന്റ് സ്കൂളിലെ കുട്ടികള്‍ക്ക് സൈക്കിളും സ്കൂളിനു ഇന്‍സിനറേറ്ററും വിതരണം ചെയ്തു
തൃശൂര്‍ കൊടുങ്ങല്ലൂര്‍ സംസ്ഥാനപാത; നടവരമ്പ് ചിറവളവില്‍ റോഡ് ഗതാഗതത്തിനു തുറന്നു
അഞ്ചു കുടുംബങ്ങള്‍ക്ക് വീടൊരുക്കും; പത്തു വീടുകള്‍ക്ക് നവീകരണവും
ആര്‍പ്പുവിളികളോടെ ചേറില്‍ ചവിട്ടി, വിത്തെറിഞ്ഞ്…
കെട്ടിടം വിറ്റു; സാധാരണക്കാരുടെ ആശ്വാസമായിരുന്ന സുഭിക്ഷ ഹോട്ടല്‍ പൂട്ടി