പൂമംഗലം സര്‍വീസ് സഹകരണ ബാങ്ക് ഞാറ്റുവേലച്ചന്ത ആരംഭിച്ചു
പൂമംഗലം സര്‍വീസ് സഹകരണ ബാങ്കിന്റെ ആഭിമുഖ്യത്തില്‍ ഞാറ്റുവേലച്ചന്ത ആരംഭിച്ചു. ഞാറ്റുവേലച്ചന്ത പ്രഫ. കെ.യു. അരുണന് എംഎല്‍എ ഉദ്ഘാടനം ചെയ്തു. ബാങ്ക് പ്രസിഡന്റ് പി. ഗോപിനാഥന് അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വര്‍ഷ രാജേഷ് ആദ്യവില്പന നിര്‍വഹിച്ചു. കൃഷി ഓഫീസര്‍ ദ്യുതി, ഷീജു രാജീവ്, ബാങ്ക് സെക്രട്ടറി നമിത വി. മേനോന് എന്നിവര്‍ പ്രസംഗിച്ചു. ഫലവൃക്ഷ തൈകള്‍, പച്ചക്കറി തൈകള്‍, പൂമംഗലം മട്ട ജൈവ ഉല്പന്നങ്ങള്, കുടുംബശ്രീ ഉല്പന്നങ്ങള്, കല്ലംകുന്ന് സഹകരണ ബാങ്ക്, ആമ്പല്ലൂര്‍ സഹകരണ ബാങ്ക് തുടങ്ങിയ സ്റ്റാളുകള്‍ ഞാറ്റുവേല ചന്തയുടെ ഭാഗമായി ഒരുക്കിയിട്ടുണ്ട്.

ഭവനരഹിതര്‍ക്ക് ഭവനപദ്ധതിയുമായി താഴെക്കാട് മേജര്‍ ആര്‍ക്കി എപ്പിസ്കോപ്പല്‍ തീര്‍ഥാടന കേന്ദ്രം
ഇരിങ്ങാലക്കുട ടൗണ്‍ അര്‍ബന്‍ കോ ഓപ്പറേറ്റീവ് ബാങ്കിലെ പ്രതിസന്ധി; പുനര്ജീവനപദ്ധതിയുമായി അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി
ഓപ്പറേഷന് തൂഫാന്: കയ്പമംഗലത്ത് ഹാഷിഷ് ഓയില്‍ പിടികൂടിയ കേസില്‍ പ്രതികളുടെ ലക്ഷങ്ങള്‍ വിലമതിക്കുന്ന സ്വത്തുക്കള്‍ കണ്ടുകെട്ടി
സഷ്മിര മേനോന് മിസ് ടീന്‍ പ്രൈഡ് ഓഫ് കേരള സെക്കന്‍ഡ് റണ്ണറപ്പ് പട്ടം
ഇരിങ്ങാലക്കുട റെയില്‍വേ സ്റ്റേഷന് വികസനം: ഒരു ലക്ഷം പേരുടെ ഭീമഹര്‍ജിക്ക് ഒപ്പുശേഖരണം തുടങ്ങി
സഖാവ് പി.കെ. ചാത്തന് മാസ്റ്റര്‍ കമ്യൂണിസ്റ്റുകാരുടെ വഴികാട്ടി: ബിനോയ് വിശ്വം