ജനകീയ ഹോട്ടല്‍ ആരംഭിച്ചു
പടിയൂര്‍ പഞ്ചായത്ത് കാക്കാത്തുരുത്തിയില്‍ ജനകീയ ഹോട്ടല്‍ ആരംഭിച്ചു. ജനകീയ ഹോട്ടലിന്റെ ഉദ്ഘാടനം പ്രഫ. കെ.യു. അരുണന് എംഎല്‍എ നിര്‍വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് സി.എസ്. സുധന് അധ്യക്ഷത വഹിച്ചു. വെള്ളാങ്കല്ലൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.എസ്. രാധാകൃഷ്ണന്, പഞ്ചായത്ത് വൈസ് പ്രസിഡന്റ് സുധ വിശ്വംഭരന്, സുനിത മനോജ്, സിഡിഎസ് ചെയര്‍പേഴ്സണ്‍ അജിത വിജയന്, പഞ്ചായത്ത് മെമ്പര്‍മാര്‍, സിഡിഎസ് അംഗങ്ങള്‍ എന്നിവര്‍ പങ്കെടുത്തു. 20 രൂപയുടെ ഊണാണ് നല്‍കുന്നത്. പാര്‍സല്‍ വേണമെങ്കില്‍ 25 രൂപയും 30 രൂപ കൊടുത്താല്‍ ചിക്കന്‍ കറി, ബീഫ് കറി എന്നിവ സ്പെഷ്യല്‍ ആയി ലഭിക്കും. കുടുംബശ്രീ യൂണിറ്റാണു ഹോട്ടലിന്റെ നടത്തിപ്പ് ചുമതല നിര്‍വഹിക്കുന്നത്.