കാര്‍ നിയന്ത്രണം വിട്ട് രണ്ടു വൈദ്യുത പോസ്റ്റുകള്‍ തകര്‍ന്നു: ഡ്രൈവര്‍ രക്ഷപ്പെട്ടു
പുല്ലൂര്‍ പുളിഞ്ചോടിനു സമീപം കാര്‍ നിയന്ത്രണം വിട്ട് ഉണ്ടായ വാഹനാപകടത്തില്‍ വെദ്യുത പോസ്റ്റുകള്‍ തകര്‍ന്നു. ഡ്രൈവര്‍ രക്ഷപ്പെട്ടു. എറണാകുളത്തു നിന്നും ഇരിങ്ങാലക്കുട വഴി കാട്ടൂരിലേക്ക് പോകുകയായിരുന്ന കാട്ടൂര്‍ പൊഞ്ഞനം സ്വദേശിയുടെ കാറാണ് പുല്ലൂര്‍ പുളിഞ്ചോട് സമീപം നിയന്ത്രണം വിട്ട് വൈദ്യുത പോസ്റ്റ് ഇടിച്ചു തകര്‍ത്തത്. കാര്‍ ഭാഗികമായും വൈദ്യുതി പോസ്റ്റുകള്‍ പൂര്‍ണമായും തകര്‍ന്നെങ്കിലും ഡ്രൈവറായിരുന്ന കാട്ടൂര്‍ സ്വദേശി അത്ഭുതകരമായി രക്ഷപ്പെട്ടു. അപകടത്തെത്തുടര്‍ന്ന് ഇരിങ്ങാലക്കുടചാലക്കുടി റോഡില്‍ പുല്ലൂര്‍ അപകടസ്ഥലത്ത് ഏറെ നേരം ഗതാഗത തടസമുണ്ടായി.

നാലമ്പലദര്‍ശനത്തിന് ബസ് സര്‍വീസ് ഒരുക്കി ഇരിങ്ങാലക്കുട കെഎസ്ആര്‍ടിസി
ഇരിങ്ങാലക്കുട രൂപതയിലെ വൈദികരുടെ സ്ഥലമാറ്റം ബിഷപ് മാര്‍ പോളി കണ്ണൂക്കാടന്‍ പ്രഖ്യാപിച്ചു
ലഹരിവിരുദ്ധ സന്ദേശവുമായി ഭാരതീയ വിദ്യാഭവനില്‍ ഓട്ടന്തുള്ളല് അരങ്ങേറി
ഫാ. ടൈറ്റസ് കാട്ടുപറമ്പില്‍ ഇരിങ്ങാലക്കുട രൂപതയുടെ സില്‍ച്ചാര്‍ മിഷന് വേണ്ടിയുള്ള വികാരി ജനറാള്‍
കോളജ് ബസിന് പുറകില്‍ സ്വകാര്യ ബസ് ഇടിച്ച് വിദ്യാര്‍ഥികളടക്കം നിരവധി പേര്‍ക്ക് പരിക്ക്
നാടക കലാകാരന് ജോഷി ആന്റണി പോത്താനി അന്തരിച്ചു