കര്‍ഷക സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ഇരിങ്ങാലക്കുടയില്‍ ട്രാക്റ്റര്‍ റാലിയും പൊതുയോഗവും നടന്നു
ഇരിങ്ങാലക്കുട: അഖിലേന്ത്യാ കിസാന്‍ മസ്ദൂര്‍ സംഘര്‍ഷ് കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റി ഇരിങ്ങാലക്കുട മുനിസിപ്പല്‍ സമിതിയുടെ ആഭിമുഖ്യത്തില്‍ ഡല്‍ഹിയിലെ ഐതിഹാസിക സമരത്തിന്റെ ഭാഗമായി റിപ്പബ്ലിക് ദിനത്തില്‍ രാജ്യതലസ്ഥാനത്ത് നടന്ന ട്രാക്റ്റര്‍ റാലിക്കു പിന്തുണ പ്രഖ്യാപിച്ച് ഇരിങ്ങാലക്കുടയില്‍ ട്രാക്റ്റര്‍ റാലിയും പൊതുയോഗവും നടന്നു. ഠാണാവില്‍ നിന്നാരംഭിച്ച റാലിയില്‍ കര്‍ഷകരും തൊഴിലാളികളും യുവാക്കളുമടക്കമുള്ളവര്‍ അണിചേര്‍ന്നു. തുടര്‍ന്ന് ടൗണ്‍ഹാള്‍ പരിസരത്ത് ചേര്‍ന്ന പൊതുയോഗം കേരള കര്‍ഷക സംഘം ജില്ലാ ജോയിന്റ് സെക്രട്ടറി സെബി ജോസഫ് പെല്ലിശേരി ഉദ്ഘാടനം ചെയ്തു. ടി.എസ്. സജീവന് മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു. അഡ്വ. കെ.ആര്. വിജയ, കെ.സി. പ്രേമരാജന്‍, വി.എ. മനോജ് കുമാര്‍, എം.ബി. രാജു, ഡോ. കെ.പി. ജോര്‍ജ്, സി.വി. സുധീരന്, പി.വി. ശിവകുമാര്‍, മീനാക്ഷി ജോഷി, സി.വൈ. ബെന്നി എന്നിവര്‍ പ്രസംഗിച്ചു.

മുരിയാട് പഞ്ചായത്ത് ഭരണസമിതി നെല്‍കൃഷിയിലേക്ക്
കാട്ടൂര്‍ പഞ്ചായത്ത് ജനകീയാസൂത്രണ പദ്ധതി; പച്ചക്കറിതോട്ടം കിറ്റ് വിതരണം സംഘടിപ്പിച്ചു
മരുന്നിനൊപ്പം വിഷമില്ലാത്ത ഭക്ഷണവും
കാര്‍ഷിക സംസ്കാരം വിദ്യാര്‍ഥികളിലൂടെ; കനിപ്പന്തല്‍ പദ്ധതി ഉദ്ഘാടനം ചെയ്തു
കൃഷി അറിവ് തേടി സെന്റ് ജോസഫ്സ് കോളജിലെ സാമ്പത്തിക ശാസ്ത്ര വിദ്യാര്‍ഥിനികള്‍
രാസവളങ്ങള്‍ക്ക് തീവില; പുഞ്ചക്കൃഷി പ്രതിസന്ധിയില്‍