പുല്ലൂര്‍ സെന്റ് സേവിയേഴ്സ് സിഎംഐ സ്കൂളില്‍ അഫിലിയേഷന് ഗ്രാന്റിംഗ് സെറിമണി നടത്തി
പുല്ലൂര്‍: കേരള സര്‍ക്കാരിന്റെ എന്‍ഒസി ലഭിച്ച് ഒരു വര്‍ഷത്തിനുള്ളില്‍ തന്നെ സിബിഎസ്ഇ അംഗീകാരം നേടിയ സെന്റ് സേവിയേഴ്സ് സിഎംഐ സ്കൂളില്‍ അഫിലിയേഷന് ഗ്രാന്റിംഗ് സെറിമണി നടത്തി. ദേവമാത പ്രൊവിന്‍ഷ്യല്‍ റവ. ഡോ. ഡേവിസ് പനയ്ക്കല്‍ സിഎംഐ ഉദ്ഘാടനം നിര്‍വഹിച്ചു. സ്കൂള്‍ മാനേജര്‍ ഫാ. യേശുദാസ് കൊടകരക്കാരന്‍ സിഎംഐ അധ്യക്ഷത വഹിച്ചു. അഫിലിയേഷന് ഗ്രാന്റിംഗ് ലെറ്റര്‍ ഫാ. ഡേവിസ് പനയ്ക്കല്‍ സിഎംഐ ഫാ. ജോസ് ചിറ്റിലപ്പിള്ളി സിഎംഐയ്ക്കു കൈമാറി. പ്രിന്‍സിപ്പല്‍ ഫാ. ബിനു കുറ്റിക്കാടന്‍ സിഎംഐ, ഫാ. ജോസ് ചിറ്റിലപ്പിള്ളി (സ്ഥാപക ഡയറക്ടര്‍), ട്രസ്റ്റി റോയി അരിമ്പൂപറമ്പില്‍, വാര്‍ഡ് മെമ്പര്‍ സേവ്യര്‍ ആളൂക്കാരന്‍, സ്കൂള്‍ കോ-ഓര്‍ഡിനേറ്റര്‍ ഷാലി ജെയ്സണ്‍, കെജി കോ-ഓര്‍ഡിനേറ്റര്‍ രമ്യ ഗിരീഷ് എന്നിവര്‍ പ്രസംഗിച്ചു. തുടര്‍ന്ന് അധ്യാപകരുടേയും വിദ്യാര്‍ഥികളുടെയും കലാപരിപാടികള്‍ നടന്നു.


ബഹിരാകാശത്ത് ഇന്ത്യന്‍ യുഗം; ശാസ്ത്ര പാടവ പോഷണ പരിപാടി സംഘടിപ്പിച്ചു
മനഃശാസ്ത്ര ഗവേഷണങ്ങള്‍ക്ക് വേദിയായി ക്രൈസ്റ്റ് കോളജില്‍ നാലാമത് അന്താരാഷ്ട്ര സമ്മേളനം
സെന്റ് ജോസഫ്സ് കോളജില്‍ ഹിന്ദി ദിനാചരണം സംഘടിപ്പിച്ചു
ക്രൈസ്റ്റലിസ്റ്റ് 2026 ഇന്റര്‍ സ്കൂള്‍ ശാസ്ത്ര ക്വിസ് മത്സരത്തില്‍ ഭാരതീയ വിദ്യാഭവന്, പൂച്ചട്ടി ജേതാക്കള്‍
അക്കാദമിക മികവിന് ആദരവുമായി സെന്റ് ജോസഫ്സ് കോളജില്‍ ബോട്ടണി വിഭാഗം മെറിറ്റ് ഡേ സംഘടിപ്പിച്ചു
ചിന്തയില്‍ നിന്ന് കണ്ടുപിടിത്തത്തിലേക്ക്; സൈനോവ 2026 ശാസ്ത്രമേളയും എക്സിബിഷനും സംഘടിപ്പിച്ചു