കോവിഡ് ബാധിച്ചു മരിച്ചു
ഇരിങ്ങാലക്കുട: ബഹ്റെയിനിലെ മലയാളി കൂട്ടായ്മ്മയായ സംഗമം ഇരിങ്ങാലക്കുടയുടെ സ്ഥാപക ജനറല്‍ സെക്രട്ടറിയും ഒബിസി മോര്‍ച്ച ഇരിങ്ങാലക്കുട മുനിസിപ്പല്‍ കമ്മിറ്റി പ്രസിഡന്റുമായിരുന്ന ഇരിങ്ങാലക്കുട കൊരുമ്പിശ്ശേരി സ്വദേശി പുതുക്കാട്ടില്‍ വേണുഗോപാല്‍ (62) നിര്യാതനായി. കോവിഡ് ബാധിച്ച് വീട്ടില്‍ ചികിത്സയിലിരിക്കേ രോഗം മൂര്‍ച്ചിച്ചതിനെ തുടര്‍ന്ന് ആശുപത്രിയിലേയ്ക്ക് കൊണ്ടുപോകുന്നതിനിടെയാണ് മരണം സംഭവിച്ചത്. ഭാര്യ-അരുണ. മക്കള്‍ സുജിത്ത് (പരേതന്), സുവര്‍ണ്ണ. സംസ്ക്കാരം ഇരിങ്ങാലക്കുട മുക്തിസ്ഥാനില്‍ നടത്തി. സഹോദരിയെ കളിയാക്കിയതിന് രണ്ടു വര്‍ഷം മുമ്പ് ഇരിങ്ങാലക്കുട ബസ് സ്റ്റാന്‍ഡില്‍ വെച്ച് ഓട്ടോ ഡ്രൈവര്‍ തലയ്ക്കടിച്ചു കൊലപ്പെടുത്തിയ സുജിത്തിന്റെ പിതാവാണ് വേണുഗോപാല്‍.

പനി ബാധിച്ച് വിദ്യാര്‍ഥിനി മരിച്ചു
സ്നേഹയോഗ പരിശീലകനും സാഹിത്യകാരനുമായ ഫ്രാന്‍സിസ് അസീസി അന്തരിച്ചു
മക്കള്‍ വിളിച്ചുണര്‍ത്താന്‍ ശ്രമിച്ചെങ്കിലും ഉണര്‍ന്നില്ല; ഇരിങ്ങാലക്കുട സ്വദേശിയുടെ അപ്രതീക്ഷിത വിടവാങ്ങല്‍
ഇരിങ്ങാലക്കുട നെല്ലിശേരി പരേതനായ ലോനപ്പന് ഭാര്യ റോസി (86) അന്തരിച്ചു.
പോലീസ് ജീപ്പിടിച്ച് അപകടം; വിദ്യാര്‍ഥിയായ ജുവിന് മരണത്തിന് കീഴടങ്ങി, അനന്തകൃഷ്ണന് ചികിത്സയില്‍
ജോണി (81) നിര്യാതനായി