ദേശീയ ശാസ്ത്രദിനാഘോഷത്തില് മുകുന്ദപുരം പബ്ലിക് സ്കൂളിന്റെ അവിസ്മരണീയ സാന്നിധ്യം
ഇരിങ്ങാലക്കുട: ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ് എഡ്യുക്കേഷന്‍ ആന്‍ഡ് റിസര്‍ച്ച് പൂനെ സംഘടിപ്പിച്ച ഓണ്‍ലൈന്‍ ശാസ്ത്രദിനാഘോഷത്തില് മുകുന്ദപുരം പബ്ലിക് സ്കൂള്‍ എട്ടാം ക്ലാസ് വിദ്യാര്‍ഥിനി ഇനാരാ ഷാജനവാസ് അവതരിപ്പിച്ച ടോയ് റോക്കറ്റ് പ്രൊജക്ട് ജൂറിയുടെ പ്രത്യേക പ്രശംസ പിടിച്ചുപറ്റി. പിവിസി പൈപ്പ്, ഫോറെക്സ് ഷീറ്റ് തുടങ്ങിയ വസ്തുക്കള്‍ ഉപയോഗിച്ച് നിര്‍മിച്ച ടോയ് റോക്കറ്റ് 76 അടി ഉയരത്തില്‍ വിക്ഷേപിക്കാനായി. പല സംസ്ഥാനങ്ങളില്‍ നിന്നായി 247 സ്കൂളുകള്‍ പങ്കെടുത്ത ടോയ് ഫെസ്റ്റില്‍ ഇനാരാ ഷാജനവാസ് നിര്‍മിച്ച ടോയ് റോക്കറ്റ് മികച്ച മൂന്നു പ്രൊജക്ടുകളിലൊന്നായി തെരഞ്ഞെടുക്കപ്പെട്ടു. ഫെസ്റ്റില്‍ പങ്കെടുക്കാന്‍ അവസരം ലഭിച്ച കേരളത്തില്‍ നിന്നുള്ള ഏക വിദ്യാലയമാണ് മുകുന്ദപുരം പബ്ലിക് സ്കൂള്‍.