വര്‍ഷങ്ങളായി ഉപയോഗശൂന്യമായിക്കിടന്നിരുന്ന പൊതുകുളം നവീകരിച്ചു
കണ്ടോ….കാറളം കരിപ്പിള്ളികുളം
കാറളം: വര്‍ഷങ്ങളായി ഉപയോഗശൂന്യമായിക്കിടന്നിരുന്ന പൊതുകുളം നവീകരിച്ചു. കാറളം ഗ്രാമപഞ്ചായത്ത് തെക്കുമുറി പ്രദേശത്തെ കരിപ്പിള്ളി കുളമാണു ജില്ലാ പഞ്ചായത്ത് 2020-21 ജനകീയാസൂത്രണ പദ്ധതിയില്‍ ഉള്‍പ്പെടുത്തി 13 ലക്ഷം രൂപ ചെലവഴിച്ചു നവീകരിച്ചത്. പൊതുജനങ്ങള്‍ക്കു പുരാതനകാലം മുതല്ക്കേ ഉപകാരപ്രദമായിരുന്ന ഈ പൊതുകുളം വര്‍ഷങ്ങളായി ഉപയോഗശൂന്യമായി കിടക്കുകയായിരുന്നു. ഈ കുളമാണു ചുറ്റും സംരക്ഷണഭിത്തി നിര്‍മിച്ച് നവീകരിച്ചത്. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷീന പറയങ്ങാട്ടില്‍ ഉദ്ഘാടനം നിര്‍വഹിച്ചു. കാറളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സീമ പ്രേംരാജ് അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്തംഗം ഷീല അജയഘോഷ്, മോഹനന് വലിയാട്ടില്‍, ടി.എസ്. ശശികുമാര്‍, അമ്പിളി റെനില്‍, ബിന്ദു പ്രദീപ്, ലൈജു ആന്റണി, കെ.കെ. ഷൈജു, ഡയറക്ടര്‍ പി.പി. രാജേഷ് എന്നിവര്‍ പ്രസംഗിച്ചു.

ജനദ്രോഹ പവര്‍ കട്ടിനെതിരെ ചൂട്ട് കത്തിച്ച് സമരം നടത്തി
അവുണ്ടര്ചാലിന് കുറുകേ പാലം; ആറുവര്‍ഷമായിട്ടും പ്രഖ്യാപനത്തില്‍ ഒതുങ്ങി
വിമുക്തി പ്രോഗ്രാം; ടോള്‍ ഫ്രീ നമ്പര്‍ അടങ്ങിയ വിമുക്തി കാര്‍ഡ് വിതരണം ചെയ്തു
വേളൂക്കര പഞ്ചായത്ത് വളപ്പിലെ മാലിന്യക്കൂമ്പാരം; സെക്രട്ടറിക്കെതിരെ ഹരിത ചട്ടലംഘനത്തിന് നടപടി വേണം: നാഷണല്‍ ഗ്രീന്‍ സോഷ്യലിസ്റ്റ്
കാറളം പഞ്ചായത്തില്‍ ചെണ്ടുമല്ലി വിളവെടുപ്പ് സംഘടിപ്പിച്ചു
കാറളം വിഎച്ച്എസ്എസ് സ്കൂളില്‍ പൂകൃഷി വിളവെടുപ്പ് സംഘടിപ്പിച്ചു