മൂര്‍ക്കനാട് സേവ്യര്‍ അനുസ്മരണവും പുസ്തക പ്രകാശനവും നടന്നു
ഇരിങ്ങാലക്കുട: അരനൂറ്റാണ്ടുക്കാലം പ്രാദേശിക പത്രപ്രവര്‍ത്തകനായും സംഘാടകനായും വ്യക്തിമുദ്ര പതിപ്പിച്ച മൂര്‍ക്കനാട് സേവ്യറിന്റെ ഓര്‍മകളുമായി സുഹൃത്തുക്കള്‍ ഒത്തുക്കൂടി. സുഹൃദ് സംഗമം പ്രഫ. കെ.യു. അരുണന് എംഎല്‍എ ഉദ്ഘാടനം ചെയ്തു. മൂര്‍ക്കനാട് സേവ്യറുമായി അടുത്തിടപ്പഴകിയിട്ടുള്ള സുഹൃത്തുക്കളുടെ അനുഭവങ്ങളും അനുസ്മരണങ്ങളും ഉള്‍പ്പെടുത്തിയ ‘ഓര്‍മപുസ്തകം’ കലാമണ്ഡലം വൈസ് ചാന്‍സലര്‍ ഡോ. ടി.കെ. നാരായണന് പ്രകാശനം ചെയ്തു. അനുസ്മരണ സമിതി പ്രസിഡന്റ് ഉണ്ണികൃഷ്ണന് കിഴുത്താണി അധ്യക്ഷത വഹിച്ചു. ഭാഗവതാചാര്യന്‍ പള്ളിക്കല്‍ സുനില്‍ പുസ്തകം ഏറ്റുവാങ്ങി. സമിതി സെക്രട്ടറി ഹരി ഇരിങ്ങാലക്കുട, പ്രസ് ക്ലബ് പ്രസിഡന്റ് കെ.കെ. ചന്ദ്രന്, ഇ. ബാലഗംഗാധരന്‍, കെ. ഹരി കാറളം, ബാബുരാജ് പൊറത്തിശേരി, ഡോ. ഹരീന്ദ്രനാഥന്‍, പി.എ. സീതിമാസ്റ്റര്‍, ടി.വി. ചാര്‍ലി, കെ.പി. കുര്യന്, കാറളം രാമചന്ദ്രന് നമ്പ്യാര്‍, കെ. വിനീത് എന്നിവര്‍ പ്രസംഗിച്ചു. സേവ്യറിന്റെ ഭാര്യ ബ്രിജിത്ത, സഹോദരന് വര്‍ഗീസ് എന്നിവര്‍ പങ്കെടുത്തു.