മുരിയാട് കായല്‍ പ്രദേശത്തുള്ള ചിറക്കല്‍ പാടത്ത് നട്ടുണ്ടാക്കിയ ജൈവ പച്ചക്കറി കൃഷി വിളവെടുപ്പ് നടത്തി
മുരിയാട്: എസ്എന്‍ഡിപി യോഗം വൈസ് ചെയര്മാന് പരമേശ്വരന് അമ്പാടത്തിന്റെ മുരിയാട് കായല്‍ പ്രദേശത്തുള്ള ചിറക്കല്‍ പാടത്ത് നട്ടുണ്ടാക്കിയ ജൈവ പച്ചക്കറി കൃഷിയുടെ വിളവെടുപ്പ് നടത്തി. ജൈവ പച്ചക്കറി കൃഷിയുടെ വിളവെടുപ്പ് ഉദ്ഘാടനം മുരിയാട് പഞ്ചായത്ത് പ്രസിഡന്റ് ജോസ് ജെ. ചിറ്റിലപ്പിള്ളി നിര്‍വഹിച്ചു. മുകുന്ദപുരം യൂണിയന് സെക്രട്ടറി കെ.കെ. ചന്ദ്രന് അധ്യക്ഷത വഹിച്ചു. മുരിയാട് മേഖലാ കണ്‍വീനര്‍ കെ.ആര്. രാജന്, വാര്‍ഡ് മെമ്പര്‍മാരായ സരിത സുരേഷ്, ജിനി സതീശന്, മുരിയാട് എസ്എന്‍ഡിപി ശാഖാ പ്രസിഡന്റ് ശശി കൈതയില്‍, കര്‍ഷക സംഘം സെക്രട്ടറി ആന്റണി പള്ളിപ്പാട്ട്, മുരിയാട് മേഖലാ വൈസ് ചെയര്മാന് പരമേശ്വരന് അമ്പാടത്ത്, മുരിയാട് ഈസ്റ്റ് ശാഖ സെക്രട്ടറി ജലജ അരവിന്ദ് എന്നിവര്‍ പ്രസംഗിച്ചു.

സ്നേഹത്തണല്‍ സീനേജ് ക്ലബ് ചെണ്ടുമല്ലി തൈ വിതരണം ചെയ്തു
മുരിയാട് പഞ്ചായത്തില്‍ ഹരിത വസന്തം പദ്ധതി ചെണ്ടുമല്ലി തൈ നടീല്‍ ഉദ്ഘാടനം സംഘടിപ്പിച്ചു
പൂമംഗലം പഞ്ചായത്തില്‍ കാര്‍ഷിക വര്‍ക്ക്ഷോപ്പും പ്രദര്ശനശാലയും സംഘടിപ്പിച്ചു
പ്രതിഭാസംഗമം സംഘടിപ്പിച്ചു
പുളിക്കലച്ചിറ പാലം യാഥാര്‍ഥ്യത്തിലേക്ക്; സ്ലാബ് കോണ്‍ക്രീറ്റിംഗ് കഴിഞ്ഞു, ഇനി അപ്രോച്ച് റോഡ് പണി
ഗവ. യുപി സ്കൂള്‍ വടക്കുംകരയിലേക്ക് അടുക്കള ഉപകരണങ്ങള്‍ എന്ന പ്രൊജക്റ്റ് വഴി ലഭിച്ച ഉപകരണങ്ങളുടെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് കെ.എസ്. തമ്പി നിര്‍വഹിച്ചു