മരം കൊള്ളയെക്കുറിച്ച് അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് യുഡിഎഫ് കാറളം മണ്ഡലം കമ്മിറ്റി ധര്‍ണ നടത്തി
കാറളം: സംസ്ഥാനത്ത് വ്യാപകമായി നടന്ന മരം കൊള്ളയെക്കുറിച്ച് ഹൈക്കോടതിയുടെ മേല്‍നോട്ടത്തിലോ ജൂഡീഷ്യലായോ അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് യുഡിഎഫ് സംസ്ഥാന കമ്മിറ്റിയുടെ ആഹ്വാന പ്രകാരം യുഡിഎഫ് കാറളം മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ കിഴുത്താണി വില്ലേജ് ഓഫീസിനു മുമ്പില്‍ പ്രതിഷേധ ധര്‍ണ നടത്തി. ഇരിങ്ങാലക്കുട മുന്‍സിപ്പല്‍ ചെയര്‍പേഴ്സണ്‍ സോണിയഗിരി ധര്‍ണ ഉദ്ഘാടനം ചെയ്തു. യുഡിഎഫ് കാറളം മണ്ഡലം ചെയര്മാന് ബാസ്റ്റിന് ഫ്രാന്‍സിസ് അധ്യക്ഷത വഹിച്ചു. ബ്ലോക്ക് കോണ്‍ഗ്രസ് വൈസ് പ്രസിഡന്റ് തിലകന് പൊയ്യാറ, ബ്ലോക്ക് കോണ്‍ഗ്രസ് ഭാരവാഹികളായ വിനോദ് പുള്ളില്‍, പി.എസ്. മണികണ്ഠന്, മണ്ഡലം കോണ്‍ഗ്രസ് ഭാരവാഹികളായ വി.ഡി. സൈമണ്‍, വേണു കുട്ടശാംവീട്ടില്‍, ഇ.ബി. അബ്ദുള്‍ സത്താര്‍, ഐഎന്‍ടിയുസി മണ്ഡലം പ്രസിഡന്റ് ബിജോയ് നെല്ലിപറമ്പില്‍, ലൈജു ആന്റണി എന്നിവര്‍ പ്രസംഗിച്ചു.