കെഇഇസി, ഐഎന്‍ടിയുസി എന്നിവയുടെ നേതൃത്വത്തില്‍ പ്രതിഷേധ ദിനമാചരിച്ചു
ഇരിങ്ങാലക്കുട: കെഇഇസി, ഐഎന്‍ടിയുസി എന്നിവയുടെ നേതൃത്വത്തില്‍ പ്രതിഷേധ ദിനമാചരിച്ചു. വൈദ്യുതി മേഖലയെ സ്വകാര്യവത്കരിക്കുന്ന തൊഴിലാളി വിരുദ്ധ ജനവിരുദ്ധ കാര്‍ഷിക മേഖലയെ ഇല്ലാതാക്കുന്ന വൈദ്യുതി ബില്‍ പിന്‍വലിക്കുക, വര്‍ക്കര്‍, ലൈന്മാന്, ഓവര്‍സിയര്‍ പ്രമോഷന് ഉടന്‍ നടപ്പിലാക്കുക, അര്‍ഹതപ്പെട്ട സ്റ്റാറ്റിയൂട്ടറി പെന്ഷന് നല്‍കുക, ജീവനക്കാരുടെ എണ്ണം വെട്ടികുറക്കുവാനുള്ള നീക്കം ഉപേക്ഷിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് പ്രതിഷേധ ദിനമാചരിച്ചത്. ഐഎന്‍ടിയുസി ഇരിങ്ങാലക്കുട നിയോജകമണ്ഡലം പ്രസിഡന്റ് പി.ബി. സത്യന് പരിപാടി ഉദ്ഘാടനം ചെയ്തു. കെഇഇസി ജില്ലാ വര്‍ക്കിംഗ് പ്രസിഡന്റ് പി. ഉണ്ണികൃഷ്ണന് അധ്യക്ഷത വഹിച്ചു. മണ്ഡലം പ്രസിഡന്റ് ഭരത് കുമാര്‍, മണ്ഡലം സെക്രട്ടറി ജയന്, ഡിവിഷന് പ്രസിഡന്റ് എം.എസ്. മുനീര്‍, സെക്രട്ടറി ഗോപാലകൃഷ്ണന്, ജയന്, ശിവന്‍കുട്ടി എന്നിവര്‍ പ്രസംഗിച്ചു.