പൂമംഗലം പഞ്ചായത്ത് തല സ്കൂള്‍ പ്രവേശനോത്സവം കല്പറമ്പ് വടക്കുംകര ജിയുപിഎസില്‍ നടന്നു
ഫോട്ടോ ക്യാപ്ഷന്‍ () പൂമംഗലം പഞ്ചായത്ത് തല സ്കൂള്‍ പ്രവേശനോത്സവം കല്പറമ്പ് വടക്കുംകര ജിയുപി സ്കൂളില്‍ ജില്ലാ പഞ്ചായത്തംഗം ജോസ് ജെ. ചിറ്റിലപ്പിള്ളി ഉദ്ഘാടനം ചെയ്യുന്നു. പൂമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.എസ്. തമ്പി, വൈസ് പ്രസിഡന്റ് കവിത സുരേഷ്, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ സമസ്യ മുരളി, വെള്ളാങ്കല്ലൂര്‍ ബ്ലോക്ക് അംഗം ജിസ്ന ഫ്രാന്‍സിസ് എന്നിവര്‍ സമീപം
കല്പറമ്പ്: പൂമംഗലം പഞ്ചായത്ത് തല സ്കൂള്‍ പ്രവേശനോത്സവം കല്‍പ്പറമ്പ് വടക്കുംകര ജിയുപി സ്കൂളില്‍ ജില്ലാ പഞ്ചായത്തംഗം ജോസ് ജെ. ചിറ്റിലപ്പിള്ളി ഉദ്ഘാടനം ചെയ്തു. പൂമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.എസ്. തമ്പി ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. പൂമംഗലം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് കവിത സുരേഷ് പഠനോപകരണവിതരണവും ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ സമസ്യ മുരളി നവാഗതര്‍ക്ക് സ്വീകരണവും വെള്ളാങ്കല്ലൂര്‍ ബ്ലോക്ക് അംഗം ജിസ്ന ഫ്രാന്‍സിസ് പാഠപുസ്തക വിതരണവും പൂമംഗലം ഗ്രാമപഞ്ചായത്തംഗം ജൂലി ജോയ് യൂണിഫോം വിതരണവും നടത്തി. എസ്പിസി കോഡിനേറ്റര്‍ അസീജ ടീച്ചര്‍ സൈബര്‍ പ്രതിജ്ഞ ചൊല്ലികൊടുത്തു. നീതു സുഭാഷ്, പിടിഎ പ്രസിഡന്റ് എം.എ. രാധാകൃഷ്ണന്, കാട്ടൂര്‍ എസ്എച്ച്ഒ ഷമീര്‍, എസ്എംസി ചെയര്മാന് പി.കെ. ഷാജു, എംപിടിഎ ചെയര്മാന് ധന്യ ഉണ്ണികൃഷ്ണന്, സ്കൂള്‍ ലീഡര്‍ ധ്യാന്‍ സിദ്ധാര്‍ത്ഥ്, ഹെഡ്മിസ്ട്രസ് പി.എസ്. ഷാനി, സ്റ്റാഫ് സെക്രട്ടറി ലാലി ടീച്ചര്‍ എന്നിവര്‍ പ്രസംഗിച്ചു.
വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558

ഇരിങ്ങാലക്കുട എസ്എന്‍ എച്ച്എസ്എസ് സ്കൂളില്‍ പ്രവേശനോത്സവം വര്‍ണാഭമായി
ഇരിങ്ങാലക്കുട സെന്റ് മേരീസ് സ്കൂളില്‍ നടന്ന പ്രവേശനോത്സവം
ഇരിങ്ങാലക്കുട നിയോജകമണ്ഡലം തല സ്കൂള്‍ പ്രവേശനോത്സവം ലിറ്റില്‍ ഫ്ളവര്‍ സ്കൂളില്‍ നടന്നു
സെന്റ് ഡൊമിനിക് കോണ്‍വെന്റ് ഇംഗ്ലീഷ് മീഡിയം സ്കൂളില്‍ പ്രവേശനോത്സവം
ശാന്തിനികേതന്‍ സ്കൂള്‍ പ്രവേശനോത്സവം
ഡോണ്‍ ബോസ്കോ സെന്‍ട്രല്‍ സ്കൂളിന്റെ പ്രവേശനോത്സവത്തിനു ആവേശോജ്ജ്വലമായ തുടക്കം