ക്രൈസ്റ്റ് കോളജില്‍ അധ്യാപക കലോത്സവം കലാഞ്ജലി 2026 സംഘടിപ്പിച്ചു
ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളജില്‍ സംഘടിപ്പിച്ച കലാഞ്ജലി 2026 അധ്യാപക കലോത്സവത്തില്‍ ഓവറോള്‍ ചാമ്പ്യന്മാരായ കോഴിക്കോട് ദേവഗിരി സെന്റ് ജോസഫ്സ് കോളജിലെ അധ്യാപകര്‍ ട്രോഫി ഏറ്റുവാങ്ങുന്നു.
ഇരിങ്ങാലക്കുട: ക്രൈസ്റ്റ് കോളജ് സംഘടിപ്പിച്ച അഖില കേരള അധ്യാപക കലോത്സവം കലാഞ്ജലി 2026 സമാപിച്ചു. കേരളത്തിലെ 14 ജില്ലകളില്‍ നിന്നും 47 വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നിന്നായി മുന്നൂറോളം അധ്യാപകര്‍ പരിപാടിയില്‍ പങ്കെടുത്തു. ക്രൈസ്റ്റ് കോളജ് മാനേജര്‍ ഫാ. ജോയ് പീണിക്കപ്പറമ്പില്‍ അധ്യാപക കലാമേള ഉദ്ഘാടനം ചെയ്തു. തിരുവാതിരകളി, സംഘനൃത്തം, നാടന്‍പാട്ട്, ഓയില്‍ പെയിന്റിംഗ്, ലളിതഗാനം, കവിതാരചന, കഥാരചന എന്നീ പത്ത് ഇനങ്ങളിലായി നടന്ന മത്സരത്തില്‍ സെന്റ് ജോസഫ് കോളജ് ദേവഗിരി ഓവറോള്‍ പട്ടം കരസ്ഥമാക്കി. തിരുവാതിരകളിയില്‍ മേഴ്സി കോളജ് പാലക്കാടും നാടന്‍പാട്ടില്‍ ക്രൈസ്റ്റ് കോളജ് ഇരിങ്ങാലക്കുടയും സംഘനൃത്തത്തില്‍ എംഇഎസ് കോളജ് കൊടുങ്ങല്ലൂരും ഒന്നാം സ്ഥാനം നേടി.
ക്ലാസ് മുറിയുടെ നാല് ചുവരുകള്‍ക്കിടയിലുള്ള പതിവ് ജീവിതത്തില്‍ നിന്ന് മാറി അധ്യാപകര്‍ കലയെ ആഘോഷിക്കുന്ന വേദിയായി കലാഞ്ജലി മാറി എന്ന് ക്രൈസ്റ്റ് കോളജ് പ്രിന്‍സിപ്പല്‍ ഫാ.ഡോ. ജോളി ആന്‍ഡ്രൂസ് സമാപന ചടങ്ങില്‍ അഭിപ്രായപ്പെട്ടു. വൈസ് പ്രിന്‍സിപ്പല്‍മാരായ ഡോ. സേവിയര്‍ ജോസഫ്, ഡോ.എന്‍. അനില്‍കുമാര്‍, ഐക്യുഎസി കോഡിനേറ്റര്‍ ഡോ.കെ.ജി. ഷിന്റോ, അധ്യാപകരായ ഡോ.കെ.എം. മൂവീഷ്, ഡോ.ഇ. വിനീത, ഡോ. വര്‍ഷ ഗണേഷ്, കോളജ് ബര്‍സാര്‍ ഫാ.ഡോ. എന്‍.എസ്. വിന്‍സന്റ് എന്നിവരും സ്റ്റുഡന്‍സ് യൂണിയന് ഭാരവാഹികളും ചടങ്ങില്‍ സന്നിഹിതരായിരുന്നു.
വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558

കാട്ടൂര്‍ എടത്തിരുത്തി മര്‍ച്ചന്റ്സ് അസോസിയേഷന് എം.ഒ. ജോണ്‍ അനുസ്മരണം നടത്തി
കാര്‍മല്‍ മെലഡി 2026 ഹ്രസ്വചിത്ര അവാര്‍ഡ് ദാനം നടത്തി
കേരള കോണ്‍ഗ്രസ് മെമ്പര്‍ഷിപ്പ് ക്യാമ്പയിന് ഇരിങ്ങാലക്കുടയില്‍ തുടക്കം കുറിച്ചു
കുരിശങ്ങാടി അമ്പു തിരുന്നാള്‍ സ്വാഗതസംഘം കമ്മിറ്റി ഓഫീസ് ഉദ്ഘാടനം ചെയ്തു
വല്ലക്കുന്ന് സെന്റ് അല്‍ഫോന്‍സ ദേവാലയത്തിലെ തിരുനാള്‍ പ്രദക്ഷിണം ഭക്തിസാന്ദ്രമായി
കുട്ടികള്‍ രാജ്യത്തിന്റെ യഥാര്‍ഥ സമ്പത്ത്: തോമസ് ഉണ്ണിയാടന് എംഎല്‍എ