കുളത്തില്‍ നീന്തുന്നതിനിടയില്‍ യുവാവ് മുങ്ങി മരിച്ചു
ഇരിങ്ങാലക്കുട: കുളത്തില്‍ നീന്തുന്നതിനിടയില്‍ യുവാവ് മുങ്ങി മരിച്ചു. കൊടുങ്ങല്ലൂര്‍ കോതപറമ്പ് ആല സ്വദേശി ചേര്പ്പുരക്കല് വീട്ടില്‍ വേലായുധന് മകന് പ്രേമാനന്ദ്(40) ആണ് മരിച്ചത്. ഇരിങ്ങാലക്കുട ഞവരികുളത്തില്‍ നീന്തുന്നതിനിടയില്‍ മുങ്ങിതാഴുകയായിരുന്നു. ഉടന്‍ തന്നെ പോലീസും ഫയര്‍ഫോഴ്സും എത്തി. ഫയര്‍ഫോഴസ് സംഘം നടത്തിയ തെരച്ചിലിനിടയിലാണ് മൃതദേഹം കണ്ടെത്തിയത്. നിര്‍മാണ തൊഴിലാളിയാണ് പ്രേമാനന്ദ്. മൃതദേഹം ഇരിങ്ങാലക്കുട ജനറല്‍ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. അവിവാഹിതനാണ്. സംസ്കാരം നടത്തി. അമ്മ- അംബുജാക്ഷി.