പുല്ലൂര്‍ ഇടവകയിലെ കുടുംബ കൂട്ടായ്മ കേന്ദ്രസമിതിയുടെ നേതൃത്വത്തില്‍ പ്രതിഷേധ പ്രകടനവും പ്രതിഷേധ കൂട്ടായ്മയും നടത്തി

പുല്ലൂര്‍: കര്‍ഷക ബില്ലിനെതിരെ സമരം ചെയ്യുന്ന കര്‍ഷകര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് പുല്ലൂര്‍ സെന്റ് സേവിയേഴ്സ് ഇടവകയിലെ കുടുംബ കൂട്ടായ്മ കേന്ദ്രസമിതിയുടെ നേതൃത്വത്തില്‍ പ്രകടനവും പ്രതിഷേധ കൂട്ടായ്മയും നടത്തി. വികാരി ഫാ. യേശുദാസ് കൊടകരക്കാരന്‍ ഉദ്ഘാടനം ചെയ്തു. കേന്ദ്രസമിതി പ്രസിഡന്റ് സാജു പാറേക്കാടന്‍ അധ്യക്ഷത വഹിച്ചു. അസിസ്റ്റന്റ് വികാരി ഫാ. ഡോണ്‍ എടാട്ടുകാരന്, ട്രസ്റ്റി റോയ് അരിമ്പൂപറമ്പില്‍, ജോണി താക്കോല്ക്കാരന് എന്നിവര്‍ പ്രസംഗിച്ചു. ട്രസ്റ്റിമാരായ ജോസ് ആളൂക്കാരന്‍, ജോര്‍ജ് തൊടുപറമ്പില്‍, കേന്ദ്രസമിതി ഭാരവാഹികളായ ലിസി ബെര്‍ണാര്‍ഡ്, റാണി പോള്‍സണ്‍, റോസിലി ജോസ്, പോള്‍ ഓലപ്രത്ത്, ടി.കെ. പോളി, മാര്‍സണ്‍ പുതുക്കാടന്‍, ജില്‍സി ജോയ്, പൗലോസ് താഴേക്കാടന്‍, റോസിലി ജോസ് എന്നിവര്‍ നേതൃത്വം നല്കി.
