മനസു തുറന്ന്….. വോട്ടുറപ്പിച്ച് ഉണ്ണിയാടന്
ഇരിങ്ങാലക്കുട: ജനമനസ് തൊട്ടറിഞ്ഞാണു അഡ്വ. തോമസ് ഉണ്ണിയാടന്റെ മണ്ഡല പര്യടനം. ജനങ്ങള്‍ക്കു വേണ്ടി, ജനങ്ങളോടൊപ്പം, ജനങ്ങളിലൊരാളായി മാറുകയാണു പ്രചരണ രംഗത്ത് യുഡിഎഫ് സ്ഥാനാര്‍ഥി അഡ്വ. തോമസ് ഉണ്ണിയാടന്. സ്വീകരണ കേന്ദ്രങ്ങളില്‍ ഊഷ്മളമായ വരവേല്‍പ്പാണു ഉണ്ണിയാടനു ലഭിച്ചത്. മണ്ഡലത്തിന്റെ വികസനവും നാടിന്റെ പുരോഗതിയുമാണു തന്റെ ലക്ഷ്യമെന്നും വികസനത്തിന്റെ നാടാണു ഇരിങ്ങാലക്കുടയെന്നറിയുവാന് തന്റെ കഴിവിന്റെ പരമാവധി ചെയ്യുമെന്നു സ്വീകരണ യോഗങ്ങളില്‍ ഉണ്ണിയാടന് വോട്ടര്‍മാര്‍ക്കു ഉറപ്പു നല്കി. വോട്ടര്‍മാര്‍ക്കിടയില്‍ ഒരു പരിചിതപ്പെടത്തലുകളുടെ ആവശ്യംപോലുമില്ലാതെയാണു ഉണ്ണിയാടന്റെ കടന്നു വരവ്. കഴിഞ്ഞ ദിവസം മുരിയാട് പഞ്ചായത്തില്‍ പര്യടനം നടത്തി. ആനന്ദപുരത്തു നിന്നു ആരംഭിച്ച സ്ഥാനാര്‍ഥി പര്യടനം ഊരകത്ത് സമാപിച്ചു. മണ്ഡലം ചെയര്മാന് തോമസ് തൊകലത്ത്, ശ്രീജിത്ത് പട്ടത്ത്, ഐ.ആര്. ജെയിംസ്, എം.എന്‍. രമേശ്, വിബിന് വെള്ളയത്ത്, ജസ്റ്റിന് ജോര്‍ജ്, നിത അര്ജുനന്, മോളി ജേക്കബ്, കെ. വൃന്ദകുമാരി, ഗംഗാദേവി സുനില്‍, ജിനി സതീശന്, സേവ്യര്‍ ആളൂക്കാരന്‍ എന്നിവര്‍ പ്രസംഗിച്ചു.

കേരള കോണ്‍ഗ്രസ് മെമ്പര്‍ഷിപ്പ് ക്യാമ്പയിന് ഇരിങ്ങാലക്കുടയില്‍ തുടക്കം കുറിച്ചു
വോട്ടു ബചാവോ ദേശ് ബചാവോ; ഇന്ത്യ മുന്നണി സമരത്തിന് ഐക്യദാര്‍ഢ്യവുമായി കോണ്‍ഗ്രസ് രാഷ്ട്രീയ വിശദീകരണയോഗം നടത്തി
പി.കെ. ചാത്തന് മാസ്റ്ററുടെ രാഷ്ട്രീയ ജീവിതം കളങ്കപ്പെടുത്താനുള്ള ശ്രമം തിരിച്ചറിയണം: എഐവൈഎഫ്
ബിജെപി യുഡിഎഫ് ഡീലിനെതിരെ സിപിഎം പ്രകടനം നടത്തി
ഗൂഢാലോചനയുടെ ഭാഗമായാണ് പാര്‍ട്ടി യോഗത്തില്‍ അക്രമണം അഴിച്ചുവിട്ടത്, കേരള കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് സി.വി. കുര്യാക്കോസ്
എന്റെ കണ്ണിന് കുത്തിയവനെ ഞാന്‍ കാണിച്ചു തരാം, താക്കോല്‍ വെച്ചാണ് ഇടിച്ചത്; ഇരിങ്ങാലക്കുടയില്‍ കേരള കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തമ്മില്‍ തെരുവില്‍ കൂട്ടയടി