കാട്ടൂര്‍ സര്‍വീസ് സഹകരണ ബാങ്കിനു കീഴില്‍ കണ്‍സ്യൂമര്‍ഫെഡ് മുഖേന നടത്തുന്ന ഈസ്റ്റര്‍ വിപണിയുടെ ഉദ്ഘാടനം നടത്തി

കാട്ടൂര്‍: ബാങ്കിനു കീഴില്‍ കണ്‍സ്യൂമര്‍ഫെഡ് മുഖേന നടത്തുന്ന ഈസ്റ്റര്‍ വിപണിയുടെ ഉദ്ഘാടനം നടത്തി. ഉദ്ഘാടനം ബാങ്ക് ഡയറക്ടര്‍ ആന്റു ജി. ആലപ്പാട്ട് ആദ്യവില്‍പ്പന നടത്തി കൊണ്ടു നിര്‍വഹിച്ചു. ഈസ്റ്റര്‍ വിപണിയില്‍ നിന്നും സബ്സിഡിയോടുകൂടിയും അല്ലാതെയും 15 ഇനങ്ങള്‍ നിശ്ചിത അളവില്‍ ഓരോ കുടുംബത്തിനും ലഭ്യമാണെന്നു ഡയറക്ടര്‍ അറിയിച്ചു. ഭരണസമിതി അംഗങ്ങളായ ജൂലിയസ് ആന്റണി, ജോമോന് വലിയവീട്ടില്‍, എം.ജെ. റാഫി, കെ.കെ. സതീശന്, സെക്രട്ടറി ടി.വി. വിജയകുമാര്‍, ജീവനക്കാര്‍, സഹകാരികള്‍ എന്നിവര്‍ പങ്കെടുത്തു.