യുഡിഎഫ് സ്ഥാനാര്‍ഥി തോമസ് ഉണ്ണിയാടന്റെ വിജയത്തിന് വോട്ടഭ്യര്‍ഥിച്ച് നടി മുക്തയും
ഇരിങ്ങാലക്കുട: യുഡിഎഫ് സ്ഥാനാര്‍ഥി തോമസ് ഉണ്ണിയാടന്റെ തെരഞ്ഞെടുപ്പ് പ്രചാരണങ്ങളുടെ ഭാഗമായി വോട്ടഭ്യര്‍ഥിച്ച് നടി മുക്തയും. പൊറത്തിശേരി മണ്ഡലത്തില്‍ നടന്ന ഗൃഹ സന്ദര്‍ശനത്തിലാണു മുക്ത സ്ഥാനാര്‍ഥിയോടൊപ്പം പ്രചാരണത്തിനെത്തിയത്. വീടുകള്‍ കയറിയിറങ്ങിയ മുക്ത കുഞ്ഞുങ്ങളോടു കുശലം പറഞ്ഞും പ്രായമായവരോടു തോമസ് ഉണ്ണിയാടനു വേണ്ടി വോട്ടഭ്യര്ഥിച്ചുമാണു സന്ദര്‍ശനം നടത്തിയത്. ഡിസിസി സെക്രട്ടറി ആന്റോ പെരുമ്പുള്ളി, മണ്ഡലം പ്രസിഡന്റ് ബൈജു കുറ്റിക്കാടന്‍, ഭാരവാഹികളായ കെ.സി. ജെയിംസ്, ചിന്ത ധര്മരാജന്, പി.എന്‍. സുരേഷ്, കെ.കെ. അബ്ദുള്ളക്കുട്ടി, സിന്ധു അജയന്, നിഷ ഹരിദാസ്, ടി.എ. പോള്‍, എം. മുകുന്ദന്, ടി.എം. ധര്മരാജന്, റപ്പായി, കോറോത്തുപറമ്പില്‍, ഉഷ റപ്പായി, കുമാരി രഘുനാഥ് എന്നിവരും ഉണ്ണിയാടനോടൊപ്പമുണ്ടായിരുന്നു.

കേരള കോണ്‍ഗ്രസ് മെമ്പര്‍ഷിപ്പ് ക്യാമ്പയിന് ഇരിങ്ങാലക്കുടയില്‍ തുടക്കം കുറിച്ചു
വോട്ടു ബചാവോ ദേശ് ബചാവോ; ഇന്ത്യ മുന്നണി സമരത്തിന് ഐക്യദാര്‍ഢ്യവുമായി കോണ്‍ഗ്രസ് രാഷ്ട്രീയ വിശദീകരണയോഗം നടത്തി
പി.കെ. ചാത്തന് മാസ്റ്ററുടെ രാഷ്ട്രീയ ജീവിതം കളങ്കപ്പെടുത്താനുള്ള ശ്രമം തിരിച്ചറിയണം: എഐവൈഎഫ്
ബിജെപി യുഡിഎഫ് ഡീലിനെതിരെ സിപിഎം പ്രകടനം നടത്തി
ഗൂഢാലോചനയുടെ ഭാഗമായാണ് പാര്‍ട്ടി യോഗത്തില്‍ അക്രമണം അഴിച്ചുവിട്ടത്, കേരള കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് സി.വി. കുര്യാക്കോസ്
എന്റെ കണ്ണിന് കുത്തിയവനെ ഞാന്‍ കാണിച്ചു തരാം, താക്കോല്‍ വെച്ചാണ് ഇടിച്ചത്; ഇരിങ്ങാലക്കുടയില്‍ കേരള കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തമ്മില്‍ തെരുവില്‍ കൂട്ടയടി