പ്രഫ. ആര്. ബിന്ദു പടിയൂര്‍ പഞ്ചായത്തില്‍ സന്ദര്‍ശനം നടത്തി

ഇരിങ്ങാലക്കുട: എല്‍ഡിഎഫ് സ്ഥാനാര്‍ഥി പ്രഫ. ആര്. ബിന്ദു പടിയൂര്‍ പഞ്ചായത്തിലെ വിവിധ ഭാഗങ്ങളില്‍ സന്ദര്‍ശനം നടത്തി. രാവിലെ കാക്കാതുരുത്തിയില്‍ നിന്നാരംഭിച്ച് ചെട്ടിയാല്‍ വടക്ക്, പുളിക്കലച്ചിറ, വളവനങ്ങാടി, കോടംകുളം, എടതിരിഞ്ഞി, നിലംപതി, കനാല്‍ പാലം പരിസരം, പോത്താനി, കാളിമലര്‍ക്കാവ് ക്ഷേത്രം, എടതിരിഞ്ഞി വില്ലേജ് ഓഫീസ് പരിസരം, മതിലകം കടവ് പരിസരം എന്നിവിടങ്ങളില്‍ സന്ദര്‍ശിച്ച് വോട്ടഭ്യര്‍ഥിച്ചു. പി. മണി, പി.എ. വിശ്വനാഥന്, ദേവാനന്ദന്, സൗമിനി കണ്ണന്, സുധ ദിലീപ്, രാജേഷ് അശോകന് എന്നിവര്‍ സ്ഥാനാര്‍ഥിക്കൊപ്പമുണ്ടായിരുന്നു.
