പ്രഫ. ആര്. ബിന്ദുവിന്റെ വിജയത്തിനായി ഇടതു മഹിളാ സംഘടനകളുടെ നേതൃത്വത്തില്‍ റോഡ് ഷോ നടത്തി
ഇരിങ്ങാലക്കുട: ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്ഥാനാര്‍ഥി പ്രഫ. ആര്. ബിന്ദുവിന്റെ വിജയത്തിനായി ഇടതു മഹിളാ സംഘടനകളുടെ നേതൃത്വത്തില്‍ ഇരിങ്ങാലക്കുട പട്ടണത്തില്‍ റോഡ് ഷോ നടത്തി. ഇരിങ്ങാലക്കുട എസ്എന്‍ബിഎസ് ഹാള്‍ പരിസരത്ത് നിന്നും വാദ്യഘോഷ അകമ്പടിയോടെ ആരംഭിച്ച പ്രകടനം കുട്ടംകുളം പരിസരത്ത് സമാപിച്ചു. റോഡ് ഷോയില്‍ നൂറു കണക്കിനു വനിതകള്‍ പങ്കെടുത്തു. റോഡ് ഷോയ്ക്ക് മുന്നോടിയായി ഹാള്‍ പരിസരത്ത് ഫ്ളാഷ് മോബും ഉണ്ടായിരുന്നു. റോഡ് ഷോയ്ക്ക് വനിതാ സംഘടനാ നേതാക്കളായ അഡ്വ. കെ.ആര്. വിജയ, ലത ചന്ദ്രന്, വത്സല ബാബു, ലളിതാ ബാലന്, അനിത രാധാകൃഷ്ണന്, വിജയലക്ഷ്മി വിനയചന്ദ്രന് എന്നിവര്‍ നേതൃത്വം നല്കി.

വിധിയെഴുത്ത് ഇന്ന്; നെഞ്ചിടിപ്പോടെ മുന്നണികള്‍, ആവേശത്തോടെ വോട്ടര്‍മാര്‍
ജില്ല പഞ്ചായത്ത് മുരിയാട് ഡിവിഷന് ബിജെപി സ്ഥാനാര്‍ഥി എന്‍.ആര്. റോഷന്റെ ജില്ലാ ഡിവിഷന് പര്യടനം
കാട്ടൂര്‍ ഡിവിഷന് ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്ഥാനാര്‍ഥി ടി.കെ. സുധീഷിന്റെ നാലാം ഘട്ട പര്യടനത്തിന്റെ സമാപന സമ്മേളനം
കാട്ടൂര്‍ ഡിവിഷന് എല്‍ഡിഎഫ് സ്ഥാനാര്‍ഥി ടി.കെ. സുധീഷിന്റെ മൂന്നാം ഘട്ട പര്യടനം പൂര്‍ത്തിയാക്കി
എന്‍ഡിഎ സ്ഥാനാര്‍ഥി എം.വി. സുരേഷിന്റെ പ്രചരണസമ്മേളനം കേന്ദ്രമന്ത്രി സുരേഷ് ഗോപി ഉദ്ഘാടനം ചെയ്തു
ജനമനസുകളില്‍ ആവേശ തിരയിളക്കി ജോസഫ് ചാക്കോയുടെ റോഡ് ഷോ