ആദിവാസി കോളനിയില്‍ ഏഴു കുട്ടികള്‍ക്ക് മൊബൈല്‍ ഫോണ്‍ നല്കി താഴെക്കാട് പള്ളി
താഴേക്കാട്: രണ്ടുകൈ തേനട്ടാം പാറ മലയന്‍ ആദിവാസി കോളനിയില്‍ ഏഴു കുട്ടികള്‍ക്ക് മൊബൈല്‍ ഫോണ്‍ നല്കി താഴെക്കാട് പള്ളി. രണ്ടുകൈ ട്രൈബല്‍ കമ്യൂണിറ്റി ഹാളില്‍ നടന്ന ചടങ്ങില്‍ ഡിവിഷണല്‍ ഫോറസ്റ്റ് ഓഫീസര്‍ സാം ബുദ്ധ മജുംന്ദാര് ഐഎഫ്എസ് മൊബൈല്‍ ഫോണിന്റെ വിതരണോദ്ഘാടനം നിര്‍വഹിച്ചു. കോടശേരി പഞ്ചായത്ത് പ്രസിഡന്റ് ഡെന്നി വര്‍ഗീസ് അധ്യക്ഷത വഹിച്ചു. താഴേക്കാട് പള്ളി ആര്‍ച്ച് പ്രീസ്റ്റ് ഫാ. ജോണ്‍ കവലക്കാട്ട്, കൈക്കാരന്മാരായ ജോര്‍ജ് തൊമ്മാന, മാത്യൂസ് കരേടന്, വിന്‍സെന്റ് തെക്കേത്തല, റിജോ പാറയില്‍ എന്നിവര്‍ നേതൃത്വം നല്കി. താഴേക്കാട് ഇടവകയിലെ സുമനസുകളുടെ സഹായത്താല്‍ പണം സ്വരൂപിച്ചാണ് ഒന്നാം ക്ലാസ് മുതല്‍ ഒമ്പതാം ക്ലാസ് വരെ പഠിക്കുന്ന അക്ഷയ്, അഞ്ജലി, അതുല്‍, അഞ്ജിത, സേതുലക്ഷ്മി, അനശ്വര, കാര്‍ത്തിക എന്നീ കുട്ടികള്‍ക്കു ഫോണ്‍ നല്‍കിയത്. ചടങ്ങില്‍ ഡെപ്യൂട്ടി റേഞ്ച് ഓഫീസര്‍ രെജിത്ത് ബാബു, വാര്‍ഡ് മെമ്പര്‍ റിജു മാവേലി, ഫോറസ്റ്റ് ഓഫീസര്‍മാരായ പി.ജി. ആന്റണി, സി.ജെ. ഗ്രീഷ്മ, പ്രസീദ, ഊരുമൂപ്പന് വേലായുധന്, വിഎസ്എസ് പ്രസിഡന്റ് നടരാജന് എന്നിവര്‍ പങ്കെടുത്തു.

പൂക്കള്‍ വാടില്ല, നിറം മങ്ങില്ല, ഓണവിപണിയില്‍ റെഡിമെയ്ഡ് തരംഗം
ഇരിങ്ങാലക്കുട സപ്ലൈകോയില്‍ ഓണച്ചന്ത ആരംഭിച്ചു
മെട്രോ ഹെല്‍ത്ത് കെയറിലെയും മെട്രോ ഐ കെയറിലെയും ഓണാഘോഷം നടത്തി
ഇരിങ്ങാലക്കുട സര്‍വീസ് സഹകരണ ബാങ്കിന്റെ ഓണ വിപണി ഉദ്ഘാടനം ചെയ്തു
കുഞ്ഞോണക്കോടി സമ്മാനിച്ചു
പുല്ലൂര്‍ സര്‍വീസ് സഹകരണ ബാങ്ക് ഓണക്കിറ്റ് വിതരണം ചെയ്തു