തരിശുഭൂമിയില്‍ കൃഷിയിറക്കുന്നതിന്റെ ഞാറു നടീല്‍ നടന്നു
ഇരിങ്ങാലക്കുട: തരിശുഭൂമിയില്‍ കൃഷിയിറക്കുന്നതിന്റെ ഞാറു നടീല്‍ നടന്നു. നഗരസഭയിലെ 36ാം വാര്‍ഡിലെ കാര്‍ഷിക സൗഹൃദസംഘത്തിന്റെ നേതൃത്വത്തില്‍ ഒരു ഹെക്ടര്‍ തരിശു കിടന്ന ഭൂമിയിലാണ് നെല്‍കൃഷി നടത്തുന്നത്. ഞാറുനടീല്‍ ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. ആര്. ബിന്ദു ഉദ്ഘാടനം ചെയ്തു. തരിശു ഭൂമികളെല്ലാം കൃഷി ഭൂമികളാക്കാം എന്ന പദ്ധതിയോട് സഹകരിച്ച് കായിക കാര്‍ഷിക പരിപാലനം എന്ന ആശയം മുന്‍ നിര്‍ത്തിയാണ് പാടത്ത് നെല്‍കൃഷി ഇറക്കിയിരിക്കുന്നത്. നവംബറില്‍ കൊയ്ത്ത് നടത്താന്‍ പാകത്തിലാണ് കൃഷി ഒരുക്കുന്നത്. ഇരിങ്ങാലക്കുട നഗരസഭ ചെയര്‍പേഴ്സണ്‍ സോണിയഗിരി, വാര്‍ഡ് കൗണ്‍സിലര്‍മാരായ സതി സുബ്രഹ്മണ്യന്, അഡ്വ. ജിഷ ജോബി, എം.ബി. രാജുമാസ്റ്റര്‍, കെ.എന്‍. ശിവദാസന്‍, ഡോ. ബി.പി. അരവിന്ദ, വി.പി. രാമചന്ദ്രന് എന്നിവര്‍ പ്രസംഗിച്ചു.

മുരിയാട് പഞ്ചായത്ത് ഭരണസമിതി നെല്‍കൃഷിയിലേക്ക്
ആര്‍എസ്പി മണ്ഡലം സമ്മേളനം നടത്തി
എന്‍എസ്എസ് താലൂക്ക് യൂണിയന് പതാക ദിനം ആചരിച്ചു
കെഎസ്കെടിയു തൃശൂര്‍ ജില്ലാ സമ്മേളനം ഡിസംബര്‍ 18, 19 തിയതികളില്‍ ഇരിങ്ങാലക്കുടയില്‍
മരിച്ചവരുടെ ഓര്‍മ്മദിനം
ഇരിങ്ങാലക്കുട നഗരസഭയില്‍ കേരളോത്സവത്തിന് ഉജ്ജ്വല തുടക്കം