കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പ് സിബിഐ അന്വേഷിക്കുക: പി. ശ്യാംരാജ്
ഇരിങ്ങാലക്കുട: കരുവന്നൂര്‍ സഹകരണ ബാങ്കിലെ തട്ടിപ്പ് സിബിഐ അന്വേഷിക്കണമെന്നും കഴിഞ്ഞ ദിവസം ആത്മഹത്യ ചെയ്ത മുകുന്ദന്റെ മരണവുമായി ബന്ധപ്പെട്ട് ബിജു കരീം, സുനില്‍കുമാര്‍, ജില്‍സ്, ബിനോയ് എന്നിവര്‍ക്കെതിരെ ആത്മഹത്യാപ്രേരണ കുറ്റത്തിനു കേസ് എടുക്കണമെന്ന് യുവമോര്‍ച്ച ദേശീയ സെക്രട്ടറി പി. ശ്യാംരാജ്.

യുവമോര്‍ച്ച ജില്ലാ കമ്മിറ്റി കരുവന്നൂര്‍ സഹകരണ ബാങ്കിലേക്കു നടത്തിയ മാര്‍ച്ച് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇത്രയും വലിയ തട്ടിപ്പിനു നേതൃത്വം നല്കിയ ഇടതുപക്ഷ നേതൃത്വത്തിന്റെ ബന്ധം അന്വേഷിക്കണമെന്നും ശ്യാംരാജ് ചൂണ്ടിക്കാട്ടി. യുവമോര്‍ച്ച ജില്ലാ പ്രസിഡന്റ് സബീഷ് മരുതയ്യൂര് അധ്യക്ഷത വഹിച്ചു.

ബിജെപി ജില്ലാ ജനറല്‍ സെക്രട്ടറി കെ.ആര്. ഹരി, ന്യൂനപക്ഷ മോര്‍ച്ച സംസ്ഥാന സെക്രട്ടറി ബിജോയ് തോമസ്, ബിജെപി മണ്ഡലം പ്രസിഡന്റ് കൃപേഷ് ചെമ്മണ്ട, യുവമോര്‍ച്ച ജില്ലാ ഭാരവാഹികളായ ബാബു വലിയവീട്ടില്‍, രഞ്ജിത്ത്, സി.എസ്. അനുമോദ്, ശ്യാംജി, ജിതിന്, അഖില്‍, ഷൈജു കുറ്റിക്കാട്ട് എന്നിവര്‍ പ്രസംഗിച്ചു.


പാറേക്കാട്ടുകര സെന്റ് മേരീസ് ദേവാലയത്തില്‍ ഊട്ടുതിരുനാള് നാളെ
ഇരിങ്ങാലക്കുട ശാന്തിസദനം അഗതിമന്ദിരത്തിന്റെ സുവര്‍ണ ജൂബിലി ആഘോഷം സമാപിച്ചു
ജനവാസ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന കള്ളുഷാപ്പ് മാറ്റിസ്ഥാപിക്കണം; പൊറത്തിശേരി വീ വണ്‍ നഗര്‍ നിവാസികളുടെ സമരം ശക്തമാകുന്നു
പഠനവെളിച്ചമേകി തണല്‍ പദ്ധതി: വാഴച്ചാല്‍ സ്കൂളിലെ കുട്ടികള്‍ക്ക് ക്രൈസ്റ്റ് കോളജ് തവനിഷ് പഠനോപകരണങ്ങള്‍ നല്കി
ഫീസ് വാങ്ങി, ഡ്രൈവിംഗ് പരിശീലനം നല്‍കിയില്ല: ഇരിങ്ങാലക്കുട കെഎസ്ആര്‍ടിസി ഡ്രൈവിംഗ് സ്കൂളിനെതിരെ ആരോപണം, വിദ്യാര്‍ഥികള്‍ ദുരിതത്തില്‍
പാടശേഖരങ്ങളില്‍ വൈക്കോലും കളകളും ചീഞ്ഞളിയുന്നു; ദുര്‍ഗന്ധത്തില്‍ ശ്വാസംമുട്ടി ജനങ്ങള്‍, രോഗഭീതിയില്‍ നാട്